Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തികഞ്ഞ ഭക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2016, 08:06 pm IST
in Samskriti

രാധയുടെ കഥ ഇതിനുദാഹരണമാണ്. ഒരു ദിവസം കൃഷ്ണന്‍ ഒരു ഗോപാലന്റെ വേഷം കെട്ടി, തോര്‍ത്തുമുണ്ടുടുത്ത് ഭസ്മക്കുറിയിട്ട് വൃന്ദാവനത്തിലേക്ക് ഓടാന്‍തുടങ്ങി. ഓരോ ഗോപികമാരുടെയും അടുത്തുചെന്ന് ഇങ്ങനെ പറഞ്ഞു. ‘ഗോപികമാരെ, നിങ്ങളെ കൃഷ്ണന്‍ വിളിക്കുന്നു. ആദ്യം ചെല്ലുന്നതാരാണോ അവരുമായിട്ടേ നൃത്തംചെയ്യൂ’.

എവിടെയാണ് കൃഷ്ണ!നെന്നു ഗോപികകള്‍ ചോദിച്ചില്ല. ഗോപാലന്‍ പറഞ്ഞതുമില്ല. കേട്ടപാതി, കേള്‍ക്കാത്തപാതി ഗോപികമാര്‍ യമുനയെ ലക്ഷൃമാക്കി ഓടാന്‍ തുടങ്ങി. ഭര്‍ത്താവിനു ചോറുവിളമ്പിക്കൊണ്ടിരുന്ന ഗോപിക തവിയോടുകൂടി ഓടി. മുറ്റം തൂത്തുകൊണ്ടിരുന്നവള്‍ ചൂലും പിടിച്ചുകൊണ്ടോടി. നെല്ലുകുത്തിക്കൊണ്ടിരുന്ന ഗോപിക ഓടുമ്പോഴും കൈയില്‍ ഉലക്കയുണ്ട്.

ഒരു കണ്ണെഴുതിക്കഴിഞ്ഞ ഗോപിക അങ്ങനെ ഓടി. അങ്ങനെ ഓരോരുത്തരും കേട്ട മാത്രയില്‍ ഓടുകയാണ്. ഗോപാലവേഷം കെട്ടിയ കൃഷ്ണന്‍ ചിരിച്ചുചിരിച്ചുപോവുകയും ചെയ്തു.

രാധയുടെ കുടിലില്‍ച്ചെന്ന് രാധയോടും ഇതുതന്നെ പറഞ്ഞു. അപ്പോള്‍ രാധ പറഞ്ഞു. ‘നീ ഓടിയോടി വളരെ ക്ഷീണിച്ചിരിക്കുന്നല്ലോ. അകത്തുകയറി ഇരിക്കൂ.’

‘ഇല്ല എളുപ്പം പോകണം. ആദ്യം ചെല്ലുന്നവരുമായിട്ടാണ് കൃഷ്ണന്‍ നൃത്തം ചെയ്യുന്നത്.’

‘ഇല്ലില്ല, നീ ഓടിത്തളര്‍ന്നുവന്നതല്ലേ അല്പം പാല്‍ കുടിച്ചിട്ടു പോകൂ.’ ഇതു കേട്ട് കൃഷ്ണന്‍ ഞൊണ്ടി ഞൊണ്ടി വരാന്തയിലേക്കു കയറി.

‘എന്താണ് നീ ഞൊണ്ടുന്നത്?’ രാധ ചോദിച്ചു.

‘ഓടിയപ്പോള്‍ കാലിലൊരു മുള്ള് കൊണ്ടതാണ്.’

‘നീ കയറിയിരിക്കൂ. ഞാന്‍ മുള്ളെടുത്തു തരാം.’

‘വേണ്ട. മുള്ളെടുത്തുകൊണ്ടിരുന്നാല്‍ കൃഷ്ണനുമായി നൃത്തം ചെയ്യാന്‍ പറ്റില്ല. വേഗം പോകണം.’ ഭഗവാന്‍ രാധയോട് പറഞ്ഞു. ഇതിനു രാധ പറഞ്ഞ മറുപടി അറിയാമോ?

‘നിന്റെ കാലിലെ മുള്ളെടുക്കാതെ ഞാന്‍ പോയാല്‍ ഭഗവാനുമായി നൃത്തം ചെയ്യുമ്പോഴും ഈ മുള്ളായിരിക്കും എന്റെ ഹൃദയത്തില്‍ കൊണ്ടു കയറുന്നത്. ഭഗവാനോടൊത്ത് നൃത്തം ചെയ്യാന്‍ പറ്റിയില്ല എന്നും വരാം. പക്ഷേ, എനിക്കത് ദൂരെനിന്നെങ്കിലും കണ്ടുകൊണ്ടിരിക്കാമല്ലോ. അതു കൊണ്ട് നീ കയറിയിരിക്കൂ.’

ഇതുപറഞ്ഞ് ഭഗവാന്റെ കാലെടുത്ത് തന്റെ മടിയില്‍വെച്ചു രാധ മുള്ളെടുക്കുവാന്‍ തുടങ്ങി. രാധ മുള്ളെടുക്കുവാന്‍ തുനിഞ്ഞപ്പോള്‍ ഗോപാലവേഷം കെട്ടിയ ഭഗവാന്‍ കൃഷ്ണന്‍ ഒളിപ്പിച്ചുവെച്ച ഓടക്കുഴല്‍ ചുണ്ടോടു ചേര്‍ത്തു. അവിടെ പരന്നൊഴുകിയ നാദാമ്യതം കേട്ട് രാധയുടെ കണ്ണില്‍ നിന്ന് ധാരധാരയായി ഒഴുകിയ കണ്ണുനീര്‍ ഭഗവാന്റെ പാദത്തില്‍ വീണു. പിന്നീട് ഭഗവാന്‍ ന്യത്തം വെച്ചത് രാധയോടൊപ്പമായിരുന്നു.

ഇതാണ് അമ്മ ആദ്യം പറഞ്ഞത്, കര്‍ത്തവ്യങ്ങള്‍ വിട്ട് ഓടുന്ന ഭക്തിയല്ല നമുക്കു വേണ്ടത്. വേദനിക്കുന്നവര്‍ക്ക് സാന്ത്വനമേകാതെ ഓടുന്നതു ഭക്തിയല്ല.

ഭഗവാന്‍ കൃഷ്ണന്‍ അര്‍ജുനനോട് എന്താണു പറഞ്ഞത്.

‘അര്‍ജുനാ, ത്രിലോകത്തിലും എനിക്ക് ഒന്നും നേടാനില്ല. എങ്കിലും ഞാനിതാ കര്‍മം ചെയ്യുന്നു.’ ബന്ധമില്ലാതെ, വെള്ളത്തിലെ വെണ്ണപോലെ കര്‍മം ചെയ്യുന്ന ഒരു ഭാവമാണ് നമ്മള്‍ ഉണര്‍ത്തിയെടുക്കേണ്ടത്.

അവിടുന്ന്, അല്ലെങ്കില്‍ ഈശ്വരന്‍ നമ്മെക്കൊണ്ടു ചെയ്യിക്കുന്നു. അത് നമ്മെ ബന്ധിക്കില്ല. നമുക്ക് ജലം ഒഴുകിവരുന്ന ഒരു പൈപ്പുപോലെ ആകാം. ജലം പൈപ്പിലൂടെ ഒഴുകിപ്പോകുന്നു എന്നേയുള്ളൂ. മറ്റുള്ളവരോട് കാരുണ്യം കാണിക്കാത്ത പ്രാര്‍ഥന കഴുകാത്ത പാത്രത്തില്‍ പാലൊഴിക്കുന്നതു പോലെയാണ്.

മറ്റുള്ളവരോട് കരുണ കാണിച്ചിട്ടു വേണം പ്രാര്‍ഥനകളില്‍ മുഴുകാന്‍. സഹജീവികളോട്, ജീവജാലങ്ങളോട് കരുണ കാണിച്ചതിനുശേഷം ഭക്തിയില്‍ മുഴുകാന്‍ മക്കള്‍ക്കു സാധിക്കട്ടെ. അതാവും യഥാര്‍ഥഭക്തി.

അകവും പുറവും മലിനമായിരിക്കുന്ന ഈ ലോകത്ത് നാമസങ്കീര്‍ത്തനം ഈശ്വരനെ സാക്ഷാത്!കരിക്കുവാനുള്ള ഉപാധികളിലൊന്നാണ്. കേള്‍ക്കുന്നവര്‍ക്കു ശ്രദ്ധയുണ്ടെങ്കില്‍ അവരുടെ ഹൃദയം ആര്‍ദ്രമാകുന്നു. അത് സുഗന്ധവസ്തുക്കള്‍ നിര്‍മിക്കുന്ന ഒരു ഫാക്ടറിയില്‍ നമ്മള്‍ പോകുന്നതുപോലെയാണ്. കടലിലെ ഉപ്പുവെള്ളം, നീരാവിയായി ഉയര്‍ന്നു മഴയായി വരുന്നപോലെ ഈശ്വരപ്രാര്‍ഥന അകവും പുറവും നമുക്ക് ശക്തിതരും. അത്തരത്തിലുള്ള പ്രാര്‍ഥനയും ഭക്തിയും മക്കള്‍ക്ക് ഉണ്ടാകട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

Business

ഇന്ത്യയിൽ 48 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ച് ആമസോൺ

Kerala

വീര്യം കുറഞ്ഞ മദ്യം:ബക്കാര്‍ഡി കമ്പനി 2021ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് അയച്ച കത്ത് പുറത്ത്

Kerala

ഗണഗീതവും,മത ചിഹ്നങ്ങളും കൊണ്ട് വന്നാൽ നോക്കി നിൽക്കില്ല ഈ ചെങ്കൊടി ; പോരാടി പോരാടി Anikspray പോലെയായിട്ടും എ എ റഹീമിന്റെ വെല്ലുവിളിയ്‌ക്ക് കുറവില്ല

Kerala

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

പുതിയ വാര്‍ത്തകള്‍

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.