അങ്ങാടിപ്പുറം: സോപാന സംഗീതാചാര്യന് ഞെരളത്ത് രാമപ്പൊതുവാളിന്റെ സ്മരണക്കായി അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍ നടന്നുവന്ന ഞെരളത്ത് സംഗീതോത്സവം സമാപിച്ചു. സമാപന ദിവസമായ ഇന്നലെ രാവിലെ 7.30ന് സംഗീതാറ്ച്ചന നടന്നു. തുടര്‍ന്ന് 10 മണിക്ക് ഇരുപതോളം സംഗീതജ്ഞര്‍ പങ്കെടുത്ത പഞ്ചരത്ന കീര്‍ത്തനാലാപനം ശ്രദ്ധേയമായിരുന്നു.
16ന് ആരംഭിച്ച സംഗീതോത്സവത്തില്‍ അഞ്ഞൂറോളം പേരാണ് സംഗീതാര്‍ച്ചന നടത്തിയത്. കൂടാതെ ആയിരക്കണക്കിന് ആളുകള്‍ ആസ്വാദകരായും എത്തിച്ചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: