വള്ളിക്കുന്ന്: വള്ളിക്കുന്ന് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ സിപിഎം അക്രമം അഴിച്ചുവിടുന്നു. കഴിഞ്ഞ ദിവസം രാത്രി പ്രകോപനപരമായ മുദ്രാവാക്യത്തോടെ പ്രകടനം നടത്തിയ സിപിഎമ്മുകാര്‍ ബിജെപി പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് മര്‍ദ്ദിക്കുയും ഓട്ടോറിക്ഷ തല്ലി തകര്‍ക്കുകയും ചെയ്തു. ആനയാറങ്ങാടിയിലെ ടി.ഷിംജിത്തിന്റെ ഓട്ടോറിക്ഷയാണ് അക്രമിസംഘം തകര്‍ത്തത്. ഇതില്‍ പ്രതിഷേധിച്ച് ആനയറങ്ങാടിയില് ഓട്ടോ തൊഴിലാളികള്‍ പണിമുടക്ക് നടത്തി. ദിനംപ്രതി കൊഴിഞ്ഞുപോകുന്ന അണികളെ ഭീഷണിപ്പെടുത്തി പിടിച്ചുനിര്‍ത്താന്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നും കൊണ്ടുവന്ന പ്രവര്‍ത്തകരെ ഉപയോഗിച്ചാണ് അക്രമം നടത്തുന്നത്. സിപിഎമ്മിന്റെ ഫഌക്സ് ബോര്‍ഡ് തകര്ക്കപ്പെട്ടുയെന്ന് ആരോപിച്ചാണ് പ്രകടനം നടത്തിയത്. പ്രദേശത്തെ സമാധനാന്തരീക്ഷം ഇല്ലാതാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇതിന് പിന്നില്‍. സിപിഎമ്മിന്റെ അഴിഞ്ഞാട്ടം അവസാനിപ്പിക്കാന്‍ പോലീസ് മുന്‍കൈയെടുക്കണമെന്നും അല്ലാത്തപക്ഷം വലിയവില നല്‍കേണ്ടി വരുമെന്നും ബിജെപി നേതാക്കളായ പി.കൃഷ്ണന്, പി.വിനോദ്കുമാര്‍, കെ.ഉണ്ണികൃഷ്ണന്, എ.കെ.രമേശന് എന്നിവര്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: