പോത്തന്‍കോട്: പോത്തന്‍കോട് പണിമൂലഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാവാര്‍ഷികത്തോടനുബന്ധിച്ചുള്ള ഈ വര്‍ഷത്തെ പൊങ്കാല നാളെ നടക്കും. രാവിലെ 10.20 ന് ക്ഷേത്രമേല്‍ശാന്തി തെക്കേടംമന യോഗേഷ് നമ്പൂതിരി പണ്ടാര അടുപ്പില്‍ അഗ്നി ജ്വലിപ്പിക്കും. 10.45 ന് അന്നദാനം, 1.30 ന് പൊങ്കാലനൈവേദ്യം നടക്കും.
ഇതോടനുബന്ധിച്ച് ക്ഷേത്ര തന്ത്രി താഴമണ്‍മഠം കണ്ഠരര് രാജീവരുടെ കാര്‍മ്മികത്വത്തില്‍ രാവിലെ 7 ന് ലക്ഷാര്‍ച്ചന ആരംഭിക്കും.അന്ന് രാവിലെ 9 ന് ചേരുന്ന സാംസ്‌കാരിക കൂട്ടായ്മയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയേയും പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ളയെയും ആദരിക്കും.
പൊങ്കാലയുടെ സുഗമമായ നടത്തിപ്പിന് ആരോഗ്യവകുപ്പ്, പോലീസ് , ഫയര്‍ഫോഴ്‌സ്, സിവില്‍ സ്‌പ്ലൈസ് എന്നീ വകുപ്പുകളുടെ സേവനം സര്‍ക്കാര്‍ ലഭ്യമാക്കും. സഞ്ചരിക്കുന്ന മാവേലിസ്റ്റോര്‍ വഴിയും പോത്തന്‍കോട്, മംഗലപുരം, അണ്ടൂര്‍കോണം, കഴക്കൂട്ടം, ശ്രീകാര്യം, വെമ്പായം, മാണിക്കല്‍ പഞ്ചായത്ത് പ്രദേശത്തെ റേഷന്‍ കടകളിലൂടെയും പച്ചരി ലഭ്യമാക്കും. പാപ്പനംകോട്, പേരൂര്‍ക്കട, കിഴക്കേകോട്ട, തമ്പാനൂര്‍, വികാസ്ഭവന്‍, കണിയാപുരം, ആറ്റിങ്ങല്‍, വെഞ്ഞാറമൂട്, കിളിമാനൂര്‍, നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്നും പ്രത്യേക ബസ് സര്‍വ്വീസ് ഉണ്ടാകും. ഏഴേക്കര്‍ ക്ഷേത്ര പറമ്പിന് പുറമേ മുപ്പതേക്കര്‍ സ്ഥലം കൂടി പൊങ്കാലയ്‌ക്കായി സജ്ജീകരിച്ചിട്ടുണ്ടെന്ന് ക്ഷേത്രഭാരവാഹികളായ പി.ഭാസ്‌കരപിള്ള, ആര്‍.ശിവന്‍കുട്ടി നായര്‍, എ.രവീന്ദ്രന്‍ നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: