കടുത്തുരുത്തി: കടുത്തുരുത്തിയിലും സമീപപ്രദേശങ്ങളിലും സിപിഎം അക്രമം വ്യാപകമാകുന്നു. മുളക്കുളത്തും മുട്ടുചിറയിലുമാണ് സിപിഎം അക്രമം ഉണ്ടായത്. മുട്ടുചിറയില്‍ ഇന്നലെ രാവിലെ പുറത്ത്‌നിന്നുവന്ന സിപിഎമ്മുകാരാണ് ആക്രമം നടത്തിയത്. നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. പരിക്കേറ്റവര്‍ മുട്ടുചിറ സ്വകാര്യ ആശുപതിയില്‍ ചികിത്സതേടി. മുളക്കുളം പഞ്ചായത്തിലെ ബിജെപി കൊടിതോരണങ്ങളും ഫഌക് ബോര്‍ഡുകളും നശിപ്പിച്ചിരുന്നു.
















