കറുകച്ചാല്‍ : കറുകച്ചാല്‍ മേഖലയില്‍ മണ്ണെടുപ്പ് തകൃതിയായി നടക്കുമ്പോള്‍ കൊണ്ടുപോകുന്ന ടിപ്പറില്‍ നിന്നും കല്ലും മണ്ണും റോഡിലേക്കു പതിക്കുന്നു. ചങ്ങനാശ്ശേരി വാഴൂര്‍ റോഡില്‍ ഉളള വളവുകളിലാണ് കല്ലും മണ്ണും വീഴുന്നത് വളവുകളില്‍ വീശിയെടുക്കുന്ന വാഹനത്തില്‍ നിന്നും കല്ലും മണ്ണും വീഴുമ്പോള്‍ പിന്നാലെ വരുന്ന വാഹനങ്ങള്‍ക്കു ഭീക്ഷണിയാണ്. കൂത്രപ്പളളി വില്ലേജ് ഓഫീസിനു സമീപമുളള വളവ് മിസംപടിയിലുളള വളവ് കണിച്ചുകുളം കറുകച്ചാല്‍ കവല എന്നിവിടങ്ങളിലും മണ്ണും കല്ലും വീഴുന്നുണ്ട്. നിരന്തരമായി കല്ലും മണ്ണും വീഴുന്നതിനെ തുടര്‍ന്ന് കൂത്രപ്പളളിയില്‍ ലോറികള്‍ തടഞ്ഞ് പ്രധിഷേധിച്ചിരുന്നു. ഏതായാലും ഒരു സംരക്ഷണവുമില്ലാതെയാണ് ഇതു കൊണ്ടുപോകുന്നത്. ഇത്തരത്തില്‍ പോകുന്ന ടിപ്പറുകള്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
















