മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡില്‍ (ബിസിസിഐ) അടിമുടി മാറ്റങ്ങള്‍ നിര്‍ദേശിച്ച് ജസ്റ്റിസ് ആര്.എം. ലോധ കമ്മിറ്റി നല്കിയ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് അപ്രായോഗികമെന്ന് ബിസിസിഐ. റിപ്പോര്‍ട്ടിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ ഇന്നലെ മുംബൈയില്‍ ചേര്‍ന്ന ബിസിസിഐ പൊതുയോഗം തീരുമാനിച്ചു. പ്രശ്നത്തില്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കും.
ഐപിഎല്‍ ഒത്തുകളിയെത്തുടര്‍ന്നാണ് ബിസിസിഐയുടെ ഘടനയിലും പ്രവര്‍ത്തനരീതിയിലും മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ സുപ്രീം കോടതി ജസ്റ്റിസ് ലോധ കമ്മിറ്റിയെ നിയോഗിച്ചത്. മാര്‍ച്ച് മൂന്നിനകം പ്രതികരണം അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍ ബിസിസിഐ യോഗം.
ഒരു സംസ്ഥാനത്തുനിന്ന് ഒരു അസോസിയേഷന് മതിയെന്നും വോട്ടവകാശം ഒരു അസോസിയേഷനു മാത്രമായി നിജപ്പെടുത്തണമെന്നുമുള്ള നിര്‍ദേശത്തിനെതിരെ യോഗത്തില്‍ കടുത്ത വിമര്‍ശനമുയര്‍ന്നു. അതേസമയം, ബിസിസിഐയ്ക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെയും (സിഇഒ), ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറെയും (സിഎഫ്ഒ) നിയമിക്കാന്‍ യോഗം തീരുമാനിച്ചു. ഇക്കാര്യങ്ങള്‍ ലോധ കമ്മിറ്റി നിര്‍ദേശിച്ചിരുന്നു.
ഛത്തീസ്ഗഢിന് പൂര്‍ണ അംഗത്വം നല്‍കും. ഇതോടെ, അവര്‍ക്ക് രഞ്ജി ട്രോഫി അടക്കമുള്ള മത്സരങ്ങളില്‍ കളിക്കാം. രാജ്യാന്തര മത്സരങ്ങള്‍ക്കും ഛത്തീസ്ഗഢിന് ആതിഥേയത്വം വഹിക്കാം.
2016 മുതല്‍ 2023 വരെയുള്ള രാജ്യാന്തര മത്സരങ്ങളുടെ സമയക്രമവും യോഗം അംഗീകരിച്ചു. ഇതനുസരിച്ച് ഈ കാലയളവില്‍ ഇംഗ്ലണ്ടിനെതിരെ 20 ടെസ്റ്റുകള്‍ ഇന്ത്യ കളിക്കും. ഓസ്ട്രേലിയയ്ക്കെതിരെ – 16, ദക്ഷിണാഫ്രിക്കയ്്കെതിരെ – 12 ടെസ്റ്റുകളും കളിക്കും. ഈ രാജ്യങ്ങളുമായി ബിസിസിഐ നേരത്തെ ധാരണയിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: