പത്തനംതിട്ട:തിരുവിതാംകൂര്‍ ഹിന്ദുധര്‍മ്മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ പമ്പാ മണല്‍പ്പുറത്ത് ശ്രീ ധര്‍മ്മശാസ്താ നഗറില്‍ നടക്കുന്ന എഴുപതാമത് റാന്നി ഹിന്ദുമഹാസമ്മേളനം നാളെ ആരംഭിക്കും. വൈകിട്ട് 5 ന് കാസര്‍കോട് ഇളനീര് മഠാധിപതി കേശവാനന്ദ മഹാസരസ്വതി സ്വാമികള്‍ ഉദ്ഘാടനം ചെയ്യും. ആര്.രാമചന്ദ്രന്‍നായര്‍ ഐഎഎസ് അദ്ധ്യക്ഷതവഹിക്കും.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യാതിഥിയായിരിക്കും.സ്വാമി വേദാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണവുംതുറവൂര് വിശ്വംഭരന് മുഖ്യപ്രഭാഷണവും നടത്തും. 28ന് നടക്കുന്ന സമാപനസമ്മേളനത്തില്ബിജെപിസംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരന് ചിന്മുദ്രാപുരസ്ക്കാരംമാതാഅമൃതാനന്ദമയീമഠംജനറല്സെക്രട്ടറി സ്വാമിപൂര്ണ്ണാമൃതാനന്ദപുരിസമ്മാനിക്കും.അയ്യപ്പധര്മ്മപ്രചാരണത്തിന് കുമ്മനംരാജശേഖരന്നല്കിയസംഭാവനകള് മാനിച്ചാണ് തിരുവിതാംകൂര്‍ ഹിന്ദുധര്‍മ്മ പരിഷത്ത് ചിന്മുദ്രാപുരസ്ക്കാരം അദ്ദേഹത്തിന് നല്‍കുന്നത്.
രണ്ടാംദിവസമായ 22ന് വൈകിട്ട് 5.30ന് ഭഗവത്ഗീതാ സമ്മേളനം സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. അഡ്വ.പി.ആര്.ദേവദാസ് അദ്ധ്യക്ഷതവഹിക്കും. സ്വാമി ആത്മസ്വരൂപാനന്ദ മുഖ്യപ്രഭാഷണം നടത്തും. രാത്രി 7ന് ഡോ.എന്‍.ഗോപാലകൃഷ്ണന് പ്രഭാഷണം നടത്തും. 23 ന് വൈകിട്ട് 3.30ന് സ്വാമി സത്സ്വരൂപാനന്ദ സരസ്വതിയുടെ കാര്‍മ്മികത്വത്തില്‍ അഗ്നിഹോത്രം നടക്കും. 5ന് ആരോഗ്യപരിസ്ഥിതി സമ്മേളനം മന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അദ്ധ്യക്ഷതവഹിക്കും.
24 ന് വൈകിട്ട് 5 ന് അയ്യപ്പ ധര്‍മ്മസമ്മേളനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോര്‍ഡംഗം അജയ് തറയില്‍ അദ്ധ്യക്ഷതവഹിക്കും. ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ മുഖ്യാതിഥിയായിരിക്കും. ഇന്റലിജന്‍സ് ഡിജിപി പി.വിജയന് ഐപിഎസിനെ ആദരിക്കും. 7ന് ശബരിനാഥിന്റെ പ്രഭാഷണം. 25 ന് വൈകിട്ട് 5 ന് കവി.എസ്.രമേശന്‍നായര്‍ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. പാറത്തോട് വിജയന് അദ്ധ്യക്ഷതവഹിക്കും. ആലപ്പി രംഗനാഥ് മുഖ്യാതിഥിയായിരിക്കും. എം.സുകുമാരനാചാരി മുഖ്യപ്രഭാഷണം നടത്തും.
26 ന് വൈകിട്ട് 5 ന് ആചാര്യാനുസ്മരണ സമ്മേളനം ടി.വി.ബാബു ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ കെ.കൃഷ്ണന്‍കുട്ടി അദ്ധ്യക്ഷതവഹിക്കും. അക്കീരമണ്കാളിദാസഭട്ടതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തും.
27ന് വൈകിട്ട് 5 ന് വനിതാ സമ്മേളനം മന്ത്രി പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും. മഹിളാഐക്യവേദി സംസ്ഥാനഉപാദ്ധ്യക്ഷ പി.ജി.ശശികല അദ്ധ്യക്ഷതവഹിക്കും. കെപിഎസ്ഇ ലളിത മുഖ്യാതിഥിയായിരിക്കും. ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികലടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും.
28 ന് രാവിലെ 11 ന് രവിവാര പാഠശാലാസമ്മേളനം ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി വി.ഹരികുമാര്‍ ഉദ്ഘാടനം ചെയ്യും. വി.ജി.രാമചന്ദ്രന് ഉണ്ണിത്താന് അദ്ധ്യക്ഷതവഹിക്കും. ഉച്ചയ്ക്ക് 1.30ന് സമൂഹസദ്യ, 3.30ന് സമാപന സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഡോ.പി.എന്‍.സുരേഷ് അദ്ധ്യക്ഷതവഹിക്കും. 6 ന് സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി നയിക്കുന്ന മഹാസര്വ്വൈശ്യര്യപൂജ എന്നിവയോടെ ഹിന്ദുമഹാസമ്മേളനം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: