വിഷ്ണുരാജ് പന്തളം
പന്തളം:പന്തളം പബ്ലിക് മാര്‍ക്കറ്റിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്ന മാലിന്യസംസ്കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങള്‍ ആകുന്നു.സംസ്കരിക്കാത്ത മാലിന്യങ്ങള്‍ കൂടി കിടക്കുന്നതില്‍ നിന്നുള്ള ദുര്‍ഗന്ധം പന്തളത്തും പരിസര പ്രദേശങ്ങളിലേക്കും വ്യാപിക്കുന്നു.പന്തളം ജംഗ്ഷനില്‍ ബസ് ഇറങ്ങുന്ന ജനങ്ങള്‍ മൂക്ക് പൊത്തി ഓടുന്ന അവസ്ഥയാണ്.ഇങ്ങനെ ഇരിക്കുമ്പോള്‍ ആണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിനെ തുടര്‍ന്ന് പൂട്ടിയ കടയ്ക്കാട് മത്സ്യ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം പന്തളംകടയ്ക്കാട് റോഡിലേക്ക് എത്തിയതോടെ ദുര്‍ഗന്ധം കാരണം ജനങ്ങള്‍ വഴി നടക്കാന്‍ വയ്യാത്ത അവസ്ഥയായത്.റോഡ് സൈഡില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മത്സ്യകച്ചവടം നടന്നപ്പോള്‍ എത്തിര്പ്പുമായി വ്യാപാരികള്‍ രംഗത്ത് എത്തുകയും കേസ് കൊടുക്കുകയും ചെയ്തിരുന്നു.
കടയ്ക്കാട് പബ്ലിക് ഹെല്‍ത്ത് സെന്റെര് സമീപത്തുള്ള സര്‍ക്കാര്‍ വക പുറംപോക്കില്‍ മത്സ്യവ്യാപാരം നടത്താന്‍ നഗരസഭ തീരുമാനിച്ചെങ്കിലും പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന്! പന്തളം പബ്ലിക് മാര്‍ക്കറ്റിലേക്ക് കൊണ്ടുവരാന്‍ നഗരസഭ ആലോചിക്കുകയാണ്.രാത്രി കാലങ്ങളില്‍ നടക്കുന്ന മത്സ്യവ്യാപാരം പന്തളം പബ്ലിക് മാര്‍ക്കറ്റിലേക്ക് എത്തിയാല്‍ ഇപ്പോള്‍ രാത്രിയില്‍ നടക്കുന്ന വെറ്റ വ്യാപാരത്തെ ബാധിക്കും.ജില്ലയിലെ തന്നെ ഏറ്റവും വലിയ വെറ്റില വ്യാപാരം ആണ് പന്തളത്ത് നടന്നുവരുന്നത്.മാലിന്യ സംസ്കരണ പ്ലാന്റെില്‍ നിന്നുള്ള ദുര്‍ഗന്ധം സഹിച്ചു കച്ചവടം ചെയ്യുന്ന മാര്‍ക്കറ്റിലെ വ്യാപാരികള്‍ മത്സ്യവ്യാപാരത്തെ ശക്തമായി എതിര്‍ക്കുന്നു.മല്സ്യവ്യപരം പന്തളം മാര്‍ക്കറ്റില്‍ ആരംഭിച്ചാല്‍ അധികം താമസിക്കാതെ തന്നെ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം തന്നെ നിലക്കും.മത്സ്യമാര്‍ക്കറ്റിന്റെ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് കൂടാനിരിക്കുകയാണ് നഗരസഭ കൗണ്‍സിലില്‍.നിലവില്‍ സി പി എം ഭരിക്കുന്ന പന്തളം നഗരസഭയില്‍ ചില കോണ്‍ഗ്രസ് കൗണ്‍സിലര്‍ മാരുടെ സഹായത്തോടെ മത്സ്യവ്യാപാരം പന്തളത്തെക്ക് കൊണ്ടുവരാനുള്ള തീരുമാനം എടുപ്പിക്കാനുള്ള പിന്നാമ്പുറ കളികള്‍ നടക്കുന്നതായി അറിയുന്നു.
പബ്ലിക് മാര്‍ക്കറ്റിലേക്ക് മല്സ്യവ്യാപരം കൊണ്ടുവരാനുള്ള തീരുമാനം കൈക്കൊണ്ടാല്‍ പന്തളത്ത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് വഴിവെക്കും.പന്തളം മാര്‍ക്കറ്റിലെ വെറ്റ കര്‍ഷകരും വ്യാപാരികളും സംയുക്തമായി തയ്യാറാക്കി 300 അധികം പേര് ഒപ്പിട്ട പരാതി ഇന്നലെ നഗരസഭാ സെക്രട്ടറിക്ക് നല്കി.മത്സ്യ മാര്‍ക്കറ്റ് പന്തളത്തെക്ക് കൊണ്ടുവരുന്നതില്‍ പ്രതിഷേധിച്ച് പന്തളദേശം,സൗഹൃദ റസിഡന്‍സ് അസോസിയേഷന്,പന്തളം മാര്‍ക്കറ്റിലെ വെറ്റ വ്യാപാരികളും,കര്‍ഷകരും ഇന്ന് രാവിലെ 11 മണിക്ക് നഗരസഭയിലേക്ക് മാര്‍ച്ച് നടത്താനും തീരുമാനിച്ചിരിക്കുകയാണ്.രണ്ട് വര്‍ഷത്തില്‍ അധികമായി കടയ്ക്കാട് മത്സ്യമാര്‍ക്കറ്റിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട്.എന്നാല്‍ മാലിന്യ പ്രശ്നങ്ങള്‍ രൂക്ഷമായപ്പോള്‍ പ്രദേശവാസികള്‍ മനുഷ്യാവകാശകമ്മീഷനെ സമീപിച്ചത്,മാര്‍ക്കറ്റിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേടുകള്‍ ഇപ്പോള്‍ തന്നെ നടന്നിരിക്കുന്നത്.മാലിന്യസംസ്കരണ യൂണിറ്റിന്റെ പ്രവര്‍ത്തനം നിലച്ചതോടെ പന്തളത്തും സമീപ പ്രദേശങ്ങളിലെ വഴികളിലും ഒക്കെ രാത്രി കാലങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പതിവായിരിക്കുകയാണ്.മാലിന്യ സംസ്കരണ പ്രവര്‍ത്തനം നിലച്ചെങ്കിലും ഇപ്പോഴും പന്തളത്തെ കുറച്ചു കടകളില്‍ നിന്നും മാലിന്യങ്ങള്‍ എടുക്കുന്നുണ്ട്.8.20 ലക്ഷം രൂപക്ക് മാര്‍ക്കറ്റും 2.57 ലക്ഷം രൂപയ്ക്കു മത്സ്യ മാര്‍ക്കറ്റും, 74000 രൂപയ്ക്കു കാളചന്തയും ലേലം കൊണ്ടിട്ടും മാര്‍ക്കറ്റിലെ കടകളുടെ മാസ വാടക 6 ലക്ഷം രൂപയും നഗരസഭക്ക് ലഭിക്കുന്നുണ്ടെങ്കിലും ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിനു ഉള്‍പ്പടെ യാതൊരു അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ നഗരസഭ അധികൃതര്‍ ശ്രമിക്കുന്നില്ല എന്നും പരാതി ഉണ്ട്.അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്തു തീര്‍ക്കാതെ വരുന്ന വര്‍ഷം ലേലം ചെയ്യരുത് എന്ന ആവശ്യവുമായി ജനങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്.മാലിന്യങ്ങള്‍ പെരുകുമ്പോള്‍ അതില്‍ നിന്നും ഉണ്ടാകുന്ന മാരക രോഗങ്ങളെ ഭയന്ന്! ജീവിക്കുകയാണ് പന്തളത്തെ ജനസമൂഹം.ഇങ്ങനെ പോയാല്‍ പന്തളം അധികം താമസിക്കാതെ മറ്റൊരു വിളപ്പില്‍ ശാലയാകുീ എന്ന അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: