തിരുവല്ല: താലൂക്ക് ആശുപത്രിവളപ്പില്‍ അത്യാഹിത വിഭാഗത്തിന് സമീപം പാര്‍ക്ക് ചെയ്യുന്ന വാഹന ഉടമകളില്‍നിന്നും അന്യായമായ പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നതായി പരാതി. സര്‍ക്കാര്‍ പദ്ധതിപ്രകാരം കുറഞ്ഞ വിലയി ല്‍ മരുന്നുവാങ്ങുവാന്‍ താലൂക്ക് ആശുപത്രി വളപ്പില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യ മെഡിക്കല്‍ ഷോപ്പിലെത്തുന്ന സാധാരണക്കാരോടും നിര്ബ്ബന്ധപിരിവ് നടത്തുന്നതായാണ് ആരോപണം. മെഡിക്കല്‍ ഷോപ്പില്‍നിന്നും മരുന്നുവാങ്ങാന്‍ ആവശ്യമായ അഞ്ചോ പത്തോ മിനിട്ട് സമ യം ടൂവിലര്‍ അടക്കമുള്ള വാഹനങ്ങള്‍ വളപ്പില്‍ പാര്ക്കുചെയ്യുന്നതിനു പോലും ഫീ സ് ഈടാക്കുന്നുണ്ട്.
മരുന്നിന്റെ വിലയില്‍ ലഭിക്കുന്ന തുഛമായ ഇളവിനായി കാരുണ്യയിലെത്തുന്ന സാധാരണക്കാരന് ഇളവ് ലഭിക്കുന്ന തുകയേക്കാള്‍ അധികം പാര്‍ക്കിംഗ് ഫീസായി നല്‍കേണ്ടി വരുന്നതായാണ് പരാതിക്കാര്‍ പറയുന്നത്.
ഇരുചക്ര വാഹനങ്ങള്‍ക്ക് അ ഞ്ചും ഓട്ടോറിക്ഷ, കാര്‍ അടക്കമുള്ള മറ്റ് വാഹനങ്ങള്‍ക്ക് പത്തുരൂപയുമാണ് ഫീസിനത്തില്‍ പിരിച്ചെടുക്കുന്നത്. അത്യാഹിത വിഭാഗത്തിലേക്ക് രോഗികളുമായി എത്തിച്ചേരുന്ന വാഹനങ്ങളില്‍ നിന്നുവരെ പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നതായുള്ള പരാതിയും വ്യാപകമാണ്. അപകടംപോലുള്ള അത്യാഹിതമറിഞ്ഞ് രോഗികളെ തേടിയെത്തുന്ന മറ്റ് വാഹനങ്ങള്‍ ഉടന്‍തന്നെ നീക്കം ചെയ്താലും ഇതിന് ഫീസ് വാങ്ങുന്നതായും പരാതിയുണ്ട്. ആശുപത്രിയിലെ താത്ക്കാലിക സുരക്ഷാ ജീവനക്കാര്‍ക്കാണ് പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നതിനുള്ള ചുമതല. പാര്‍ക്കിംഗിന് ആവശ്യമായ സൗകര്യങ്ങള്‍ ഒന്നുംതന്നെ ഒരുക്കാത്ത സ്ഥലത്ത് ഫീസ് ഈടാക്കുന്നത് സംബന്ധിച്ച് വാഹന ഉടമകളും സെക്യൂരിറ്റി ജീവനക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ പതിവാണ്. പാര്‍ക്കിംഗിന്റെ പേരിലുള്ള പണപ്പിരിവ് ചോദ്യം ചെയ്യുന്നവരെ ഒഴിവാക്കുകയാണ് പതിവ്. സ്ത്രീകളും വൃദ്ധരും അടങ്ങുന്നവരാണ് ചൂഷണത്തിന് ഏറെയും വിധേയരാകുന്നത്. ആശുപത്രി മാനേജ്മെന്റ് കമ്മറ്റിയുടെ തീരുമാനപ്രകാരമാണ് പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നതെന്നും ഇതിലൂടെ ലഭിക്കുന്ന പണം ആശുപത്രി വികസനത്തിനാണ് ഉപയോഗിക്കുന്നതെ ന്നും സൂപ്രണ്ട് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: