അങ്ങാടിപ്പുറം: ദേശീയ പാത 213ല്‍ അങ്ങാടിപ്പുറം തളി ജംഗ്ഷനിലെ നിറം മങ്ങിയ കുറെ സീബ്രലൈനുകള്‍ കാല്‍നട യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
തിരക്കേറിയ റോഡ് മുറിച്ചു കടക്കാനുള്ള ഏക ആശ്രയവും ഈ സീബ്ര ലൈനുകള്‍ മാത്രമാണ്. പക്ഷേ, പകുതി വരകളുടെയും മറുപകുതി വരച്ചു ചേര്‍ക്കണമെന്ന അവസ്ഥയാണ്.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ചില സീബ്രലൈനുകള്‍ മുസ്ലിം ലീഗ് അണികളുടെ നേതൃത്വത്തില്‍ കോണികളാക്കി രൂപാന്തരപ്പെടുത്തിയെങ്കിലും ആ ക്രൂര വിനോദത്തില്‍ നിന്ന് രക്ഷപ്പെടാന്‍ തളി ജംഗ്ഷനിലെ സീബ്ര ലൈനുകള്‍ക്ക് കഴിഞ്ഞു. നിറംമങ്ങിയ കാര്യം നിരവധി തവണ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് നാട്ടുകാര്‍ പറയുന്നു. അപ്പോഴെല്ലാം ലഭിക്കുന്ന മറുപടി ഇപ്പോ ശരിയാക്കി തരാം എന്നാണ്. എപ്പോള്‍ ശരിയാക്കുമെന്ന് പറയുന്നവര്‍ക്ക് പോലും അറിയില്ലെന്ന് മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: