കരുവാരക്കുണ്ട്: വേനല്‍ കനത്തതോടെ ഒലിപ്പുഴയില്‍ നിരൊഴുക് കുറഞ്ഞതോടെ തുവ്വൂര്‍ ആലത്തൂര്‍ കേന്ദ്രീകരിച്ച് മണ്ണല്‍ വാരല്‍ സജജിവമാവുന്നു .മേഖലയില്‍ കുടിവെളള ക്ഷാമം രൂക്ഷമായതോടെ പ്രദേശവാസികള്‍ കുടിവെളളത്തിനു പോലും ഒലിപ്പുഴയെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ പ്രദേശത്ത് മണല്‍ വാരല്‍ സജീവമായതോടെ സമീപവാസികള്‍ക്ക് പുഴ വെളളം ഉപയോഗിക്കാന്‍ കയിയാത്ത അവസ്ഥയാണുളളത്. രാത്രിയെന്നോ പകലെന്നോ വിത്യാസമില്ലാതെയാണ് മണല്‍ മാഫിയ പുഴയില്‍ നിന്ന് മണല്‍ വാരിയെടുക്കുന്നത്. വ്യാഴായ്ച്ച രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രദേശത്ത് മണല്‍ വാരല്‍ നടന്നിരുന്നു. മണല്‍ വാരല്‍ സജീവമായതോടെ പ്രദേശവാസികള്‍ പോലീസിലും ,റവന്യൂ അധികൃതര്‍ക്കും പരാതി നല്കിയിരുന്നക്കിലും നടപടികൊളളും ഉണ്ടായിട്ടില്ലന്ന് നാട്ടുക്കാര് പറയുന്നു. കനത്ത വേനലിലും മണല്‍ വാരല്‍ സജീവമായതോടെ കൂടി വെളളത്തിന് പോലും ഗതിയില്ലാതെ പ്രദേശവാസികള്‍ ദുരിതത്തിലായി. മണല്‍വാരല്‍ മൂലം പ്രദേശത്ത് നിര്‍മിച്ച തടയണയും തകര്ന്നിടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: