പനയം: തൃപ്പനയം ദേവീക്ഷേത്രത്തില്‍ നാളെമുതല്‍ ആരംഭിക്കുന്ന ഭാഗവതസപ്താഹത്തിന്റെ ഉദ്ഘാടനം ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.ആര്.ശശിധരന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് 6നാണ് ഉദ്ഘാടനസഭ.
യജ്ഞാചാര്യന്‍ പള്ളിക്കല്‍ സുനില്‍, ക്ഷേത്രം തന്ത്രി അടിമുറ്റത്ത് സുരേഷ്ഭട്ടതിരു എന്നിവര്‍ സംസാരിക്കും. ക്ഷേത്രം പ്രസിഡന്റ് സി.കെ.ചന്ദ്രബാബു അധ്യക്ഷത വഹിക്കും. സെക്രട്ടറി എസ്.മുരളീധരന്‍പിള്ള സ്വാഗതവും ട്രഷറര്‍ സനല്‍കുമാര്‍ നന്ദിയും പറയും. നീണ്ട 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃപ്പനയം ദേവീക്ഷേത്രത്തില്‍ ഭാഗവതസപ്താഹം നടത്തുന്നതെന്ന് പ്രത്യേകതയുണ്ട്. ഭാഗവത മണ്ഡപത്തില്‍ സ്ഥാപിക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹഘോഷയാത്ര മുഖത്തല മുരാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും നാളെ രാവിലെ ആരംഭിക്കും. തുടര്‍ന്ന് ക്ഷേത്രാധിപത്യ കരകളായ ഇടവട്ടം, ചെറുമൂട്, കുഴിയം തെക്ക്, കുഴിയം വടക്ക്, കരിക്കോട് കിഴക്ക്, മങ്ങാട്, ചാത്തിനാംകുളം, കരിക്കോട്, പടിഞ്ഞാറ്, കണ്ടച്ചിറ, പാമ്പാലില്‍, അമ്പഴവയല്‍. പനയം, പനയം വടക്ക്, ചോനംചിറ എന്നിവിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലത്തുകൂടി ഘോഷയാത്ര കടന്നുപോകും. ഏഴുദിവസം നീണ്ടുനില്‍ക്കുന്ന ഭാഗവത സപ്താഹയജ്ഞത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം കണ്‍വീനര്‍ പി.എസ്.ശരത്ചന്ദ്രന്പിള്ള, സെക്രട്ടറി എസ്.മുരളീധരന്‍പിള്ള എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: