കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ കെട്ടിട സൗകര്യങ്ങളെ കുറിച്ചും പഠന സംവിധാനത്തെ കുറിച്ചും അധ്യാപക-അനധ്യാപക നിയമനങ്ങളെ കുറിച്ചും യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങളും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സന്ദര്‍ശിക്കുന്ന നാക്ക് സംഘത്തെ ബോധ്യപ്പെടുത്തുമെന്ന് എബിവിപി സംസ്ഥാന ജോ.സെക്രട്ടറി അനൂപ് അറിയിച്ചു. പാലയാട് കാമ്പസിലെ നിയമ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചും പരീക്ഷകള്‍ യഥാക്രമം നടത്താത്തതും ഹാജരിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളേ കുറിച്ചും നാക്ക് സംഘത്തെ അറിയിക്കുമെന്ന് എബിവിപി നിയമ വിഭാഗം സെല്‍ കണ്‍വീനര്‍ കെ.രഞ്ചിത്ത് പറഞ്ഞു. എബിവിപി ജില്ലാ ഘടകവും ഇക്കാര്യങ്ങള്‍ നാക്ക് സംഘത്തെ അറിയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: