തൊടുപുഴ: മുട്ടം എഞ്ചിനീയറിംഗ് കോളേജില്‍ എസ്എഫ്ഐ- കെഎസ്യു സംഘര്‍ഷം. നിരവധി വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. എസ്എഫ്ഐ-കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ബുധനാഴ്ചയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം. ഇതേ തുടര്‍ന്ന് വ്യാഴാഴ്ചയും ഇരു വിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകരായിരുന്ന ഏതാനും വിദ്യാര്‍ത്ഥികള്‍ കെഎസ്യു വിലേക്ക് വന്നിരുന്നു. ഇവരെ ബുധനാഴ്ച എസ്എഫ്ഐ യുടെ നേതൃത്വത്തില്‍ അക്രമിക്കുകയായിരുന്നു. ഇന്നലെ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ പഠിപ്പുമുടക്കിയുള്ള സമരം നടന്നിരുന്നു. ഇതിനിടയില്‍ കെഎസ്യു-എസ്എഫ്ഐ പ്രവര്‍ത്തകര്‍ വീണ്ടും ഏറ്റുമുട്ടുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരു വിഭാഗം വിദ്യാര്‍ത്ഥികളും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കെഎസ്യു പ്രവര്‍ത്തകരായ ജീമോന്‍ ജോയി, വസിം ഷാ, നിബില്‍ നാഥ് എന്നിവരും എസ് എഫ് ഐ പ്രവര്‍ത്തകരായ വിനീത്, സാഹുല്‍ എന്നിവരുമാണ് ചികിത്സയില്‍ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: