തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളിതുവരെ 34 ഐഎഎസ് ഉദ്യോഗസ്ഥരും 15 ഐപിഎസ് ഉദ്യോഗസ്ഥരും ഡെപ്യൂട്ടേഷനില്‍ പോയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളിതുവരെ 82 ഐഎഎസ് ഉദ്യോഗസ്ഥരും 57 ഐപിഎസ് ഉദ്യോഗസ്ഥരും പത്തു ദിവസത്തിലധികം അവധിയെടുത്ത് പോയിട്ടുണ്ട്.
ഐപിഎസില്‍ പി.ചന്ദ്രശേഖകരന്‍ വോളണ്ടറി റിട്ടയര്‍മെന്റ് എടുത്തു. ദീപക് രഞ്ജന്‍, ധീരജ്കുമാര്‍ ഗുപ്ത, കല്ലിഗോട്ടാ നാഗരാജു എന്നിവര്‍ ടെക്നിക്കല്‍ റസിഗ്നേഷന് വഴിയും വിനോദ് തോമസ്, സുനില്‍ അസ്നാനി എന്നിവര്‍ ഡീംഡ് റസിഗ്നേഷന് വഴിയും സര്‍വ്വീസ് അവസാനിപ്പിച്ചു.
നാല് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും 10 ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിച്ചിരുന്നു. ടി.ഒ.സൂരജ്, ഡോ.ബി.അശോക്, ജോസ്ഐസക്, സുമന.എന്‍.മേനോന് എന്നിവര്‍ക്കെതിരെയാണ് ഐഎഎസുകാര്‍ വകുപ്പുതല നടപടി സ്വീകരിച്ചത്.
ടോമിന് ജെ.തച്ചങ്കരി, ഇ.ജെ.ജയരാജ്, വി.സി.മോഹനന്, ജി.ലക്ഷ്മണന്, എസ്.ശ്രീജിത്ത്, ബി.എസ്.മുഹമ്മദ് യാസിന്, വിജയ് എസ് ഡാക്കറെ, കെ.ബി.ബാലചന്ദ്രന്, രാഹുല്‍ എസ്.നായര്‍, ജേക്കബ് ജോബ് എന്നിവരാണ് വകുപ്പ്തല നടപടി നേരിട്ട ഐപിഎസുകാര്‍.
നിലവില്‍ പൊതുമരാമത്ത് വകുപ്പ്, ജലസേചന വകുപ്പ് എന്നിവയിലെ കരാറുകാര്‍ക്ക് 1529-97 കോടി രൂപ കൊടുത്തു തീര്‍ക്കാനുണ്ട്. തുകയില്‍ 279.56 കോടി രൂപ ബില്‍ ഡിസ്ക്കൗണ്ടിംഗ് സിസ്റ്റം വഴി കരാറുകാര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: