കൊf പുരൂരവാ രാജാ കോര്വ്വശീ ദേവ കന്യകാ
കഥം കഷ്ടം ച സമ്പ്രാപ്തം തേന രാജ്ഞാ മഹാത്മനാ
സര്‍വ്വം കഥാനകം ബ്രൂഹി ലോമഹര്‍ഷണ ജാധുനാ
ശ്രോതു കാമാ വയം സര്‍വ്വേ ത്വന്മുഖാബ്ജച്യുതം രസം
ഋഷിമാര്‍ ആകാംക്ഷാഭരിതരായി. ആരാണ് പുരൂരവസ്സ്? ആരാണീ ദേവകന്യയായ ഉര്‍വ്വശി? ഈ രാജാവിന് വന്നുപെട്ട ദുര്‍ഗ്ഗതി എന്താണ്? ലോമഹര്‍ഷണന്റെ പുത്രനായ നിന്റെ മുഖദാവില്‍ നിന്നും ഈകഥ കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്.
സൂതന്‍ തുടര്‍ന്നു: വ്യാസന് പറഞ്ഞപോലെ തന്നെ ഞാന്‍ ആ കഥ പറയാം. ബൃഹസ്പതിയുടെ പത്നി താര അതിസുന്ദരിയും യൗവനയുക്തയുമായിരുന്നു. ഒരിക്കല്‍ ചന്ദ്രന് യജമാനനായിരുന്ന ഒരു യജ്ഞസ്ഥലത്ത് അവള് പോകാനിടയായി. അവിടെവച്ച് ചന്ദ്രന് അവളെ കണ്ടു കാമവിവശനായി. അവള്‍ക്കും ചന്ദ്രനില്‍ കാമാവേശമുണ്ടായി. അവര്‍ ഒത്തൊരുമിച്ചു രമിച്ചു സുഖിച്ചു രതിലീലയില്‍ കഴിയവേ കാലമേറെ കഴിഞ്ഞുപോയി. ബൃഹസ്പതി ദുഖാകുലനായി. തന്റെ ശിഷ്യനെ അയച്ചിട്ടും താര തിരികെ വരാന്‍ കൂട്ടാക്കിയില്ല. പലവട്ടം ശിഷ്യനെ അയച്ചിട്ടും ഫലമില്ലെന്ന് കണ്ട മുനി ക്രുദ്ധനായി ശശിയുടെ ഗൃഹത്തില്‍ എത്തിച്ചേര്‍ന്നു.
എന്തിനാണ് നീ അധര്‍മ്മം ചെയ്യുന്നത്? എന്റെ സുന്ദരിയായ ഭാര്യയെ നീ കൈവശം വെച്ചുകൊണ്ടിരിക്കുന്നത് മഹാപാപമാണ്. ഞാന്‍ നിനക്കും ഗുരുവല്ലേ? ബ്രഹ്മഘ്നന്‍, സ്വര്ണ്ണമോഷ്ടാവ്, മദ്യപന്, ഗുരുപത്നിയെ പ്രാപിക്കുന്നവന്, ഇവരൊക്കെയുമായി കൂട്ട് കൂടുന്നവര്‍ എന്നീ അഞ്ചു തരമാണ് മഹാപാപികള്‍. നീ അത്തരമൊരു മഹാപാപിയാണ്. ഇപ്പോള്‍ത്തന്നെ അവളെ വിട്ടു തരിക. അല്ലെങ്കില്‍ ഗുരുപത്നിയെ കട്ടവന് എന്നൊരു പേരുദോഷം നിനക്കുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: