പത്തനംതിട്ട: സര്‍വ്വകലാശാലകള്‍ രാഷ്ട്രവിരുദ്ധരെ ഉല്‍പ്പാദിപ്പിക്കുന്ന കേന്ദ്രങ്ങളായി മാറുന്നതായി ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ കാര്യദര്‍ശി കാ.ഭാ.സുരേന്ദ്രന് പറഞ്ഞു. ജില്ലാ ബിജെപി മാധ്യമവിഭാഗം സംഘടിപ്പിച്ച വിചാരസന്ധ്യയില് ദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല പ്രക്ഷോഭം, സത്യവും മിഥ്യയും എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യവിരുദ്ധ കാര്യങ്ങള്‍ തടസ്സം കൂടാതെ കൊണ്ടുനടക്കാനുള്ള കേന്ദ്രങ്ങളായി രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ മാറുന്നു. സ്വതന്ത്ര ചിന്തകള്‍ ഉയരുന്ന പ്രമുഖ ഇടങ്ങളാണിവിടം എന്ന ന്യായമാണ് ഇതിനായി ഇവര്‍ പറയുന്നത്. സ്വതന്ത്രചിന്ത എന്നതുകൊണ്ട് ഇവര്‍ ഉദ്ദേശിക്കുന്നത് ദേശവിരുദ്ധത എന്നതാണ്. രാജ്യദ്രോഹം, ഭീകരവാദം എന്നീ വാക്കുകളുടെ മറുവാക്കായി സ്വതന്ത്രചിന്ത എന്ന പദത്തെ മാറ്റിയെടുത്തിരിക്കുന്നു.
കമ്മ്യൂണിസ്റ്റുകളും ഭീകരവാദികളും ചേര്‍ന്നാണ് ജെഎന്‍യുവില്‍ ഇന്ത്യ തകരുന്നതുവരെ പോരാടുമെന്ന് മുദ്രാവാക്യം മുഴക്കുന്നത്. ജെഎന്‍യുവില്‍ മാത്രമല്ല മദ്രാസ് ഐഐടി, ഹൈദ്രാബാദ്, കോഴിക്കോട് സര്വ്വകലാശാലകൡലായാലും ഇവര്‍ ഉയര്‍ത്തുന്നത് ഒരേ വാക്കും ആവശ്യങ്ങളുമാണ്. ഈ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലെല്ലാം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആളുകളെ സംഭാവനചെയ്യുന്നത് കേരളമാണ്. ഭീകരവാദത്തിന്റേയും രാജ്യദ്രോഹത്തിന്റേയും ഉല്‍പ്പാദനകേന്ദ്രമായി കേരളം മാറിയിരിക്കുന്നു. ഇവരുടെ വളര്‍ത്തുകേന്ദ്രമായി കേരളം മാറുന്നത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനട അദ്ധ്യക്ഷതവഹിച്ചു. കാതോലിക്കേറ്റ് കോളേജ് മലയാളവിഭാഗം പ്രൊഫ.ഡോ.വി.രാജീവ്, ജില്ലാ സംഘചാലക് അഡ്വ.പി.കെ.രാമചന്ദ്രന്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഷാജി.ആര്.നായര്‍, അഡ്വ.എസ്.എന്‍.ഹരികൃഷ്ണന്, മാധ്യമവിഭാഗം കോര്‍ഡിനേറ്റര്‍ രവീന്ദ്രവര്‍മ്മ അംബാനിലയം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: