ബിജെപി പ്രവര്‍ത്തകന്റെ ബൈക്ക് തോട്ടിലെറിഞ്ഞു
പഞ്ചായത്തിലാകെ പരിവാര്‍ സംഘടനകളുടെ കൊടിമരങ്ങള്‍ നശിപ്പിച്ചു
വിഴിക്കത്തോട്: വിഴിക്കത്തോട്ടില്‍ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം.
കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വിഴിക്കത്തോട്ടില്‍ കഴിഞ്ഞ ദിവസം പ്രകടനം നടത്തുന്നതിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഗിരിപ്രസാദ് ബൈക്ക് ഓടിച്ചു കയറ്റി സ്ഥലത്ത് ഭീകരാന്തരീഷം സൃഷ്ടിച്ചു. ഇതേതുടര്‍ന്ന് ഉണ്ടാ യ വാക്കുതര്‍ക്കം നേതാക്കള്‍ ഇടപെട്ട് പരിഹരിച്ചു. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ സമാധാനപരമായി പിരിഞ്ഞു പോയി. രാത്രിയോടെ സംഘടിച്ചെത്തിയ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വിഴിക്കത്തോട് ജംഗ്ഷന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ബിജെപി പ്രവര്‍ ത്തകന്‍ കാരക്കുന്നേല്‍ ജിഷ്ണുവിന്റെ ബൈക്ക് റോഡിലൂടെ വലിച്ച് സമീപത്തെ തോട്ടില്‍ എറിഞ്ഞു. ജംഗ്ഷനിലെ പരിവാര്‍ സംഘടനകളുടെ കൊടിമരങ്ങള്‍ നശിപ്പിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ബിജെപിയുടെ കൊടിമരങ്ങള്‍ നശിപ്പിക്കപ്പെട്ടു. സിപിഎം പ്രാദേശിക നേതാവ് സന്തോഷിന്റെ മകന്‍ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം അഴിച്ചുവിട്ടത്.
ജില്ലാ പ്രസിഡന്റ് എന്‍. ഹരി, ആര്‍എസ്എസ് ജില്ലാ കാര്യവാഹക് ജി. സജീവ്, താലൂക്ക് സേവാ പ്രമുഖ് എസ്. മിഥുന്‍, ജില്ലാ പ്രചാരക് എസ്.കെ. ശ്രീജിത്ത്, ബിജെപി ജില്ലാ കമ്മറ്റിയംഗം കെ.വി. നാരായണന്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
















