നീലേശ്വരം: റെയില്‍വേ നടപ്പാലം മലയോര മേഖലയില്‍ നിന്നും ബസ് ഇറങ്ങിവരുന്ന യാത്രക്കാര്‍ക്ക് അപകടരഹിതമായി പ്ലാറ്റ്ഫോമില്‍ കടക്കാന്‍ സൗകര്യത്തില്‍ 50 മീറ്റര്‍ കിഴക്കുഭാഗത്തേക്ക് നീട്ടുന്നതിനും സ്റ്റേഷനിലെ സമഗ്ര വികസനത്തിനും ആവശ്യമായ നടപടികള്‍ക്കായി ഒപ്പുശേഖരണം നടത്തി റെയില്‍വേ മന്ത്രിക്ക് നല്കുന്ന ഭീമഹരജി റെയില്‍വേ ഉപദേശകസമിതിയംഗം കൂടിയായ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്തിന് തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് ടി.രാധാകൃഷ്ണന് കൈമാറി.
ബിജെപി നീലേശ്വരം മുനിസിപ്പല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സുകുമാരന്‍ തൈക്കടപ്പുറം അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കുഞ്ഞിരാമന് വെങ്ങാട്ട് പൊന്നാടയണിയിച്ചു. സെക്രട്ടറിമാരായ എ.മോഹനന്, പി.യു.വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. യാത്രക്കാരില്‍ നിന്നും ലഭിച്ച പരാതികള്‍ പരിഹരിക്കുന്നതിനായി റെയില്‍വേ അധികൃതരുമായി സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: