പെരിയ: എബിവിപി കാഞ്ഞങ്ങാട് നഗര്‍ കണ്‍വീനറും പെരിയ ഗവ: പോളിടെക്നിക്ക് വിദ്യാര്‍ത്ഥിയുമായ വിമല്‍ കുമാറി(19) നെ പെരിയ പോളിടെക്നികില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അക്രമിച്ചു. ഇന്നലെ ഉച്ചയോടു കൂടിയാണ് അക്രമം. ഭക്ഷണ കഴിക്കാന്‍ പുറത്തിറങ്ങിയ വിമലിനെ എസ്എഫ്ഐ പ്രവര്‍ത്തകരായ അഖില്‍ കെ, വിഷ്ണു പാക്കം, ഉണ്ണി, സഞ്ചയ്, അനീഷ് ചിത്താരി തുടങ്ങിയവരുടെ നേതൃത്വത്തില്‍ എത്തിയ 30 പേരടങ്ങുന്ന സംഘം ഇരുമ്പ് ദണ്ഡ്, സൈക്കിള്‍ ചെയിന്‍, ഇടികട്ട തുടങ്ങിയ ആയുധങ്ങളുമായി യാതൊരു കാരണവുമില്ലത്ത അക്രമിക്കുകയായിരുന്നു. പരിക്കേറ്റ വിമലിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് മുമ്പ് രണ്ട് തവണ എബിവിപി പ്രവര്‍ത്തകരെ അക്രമിച്ചതിന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നിലനില്‍ക്കുമ്പോഴാണ് വീണ്ടും അക്രമമുണ്ടാകുന്നത്. എസ്എഫ്ഐ പ്രവര്‍ത്തകരെ അക്രമിച്ചെന്ന വ്യാജപ്രചാരണം നടത്തി സിഐടിയു പ്രവര്‍ത്തകരെ വിളിച്ചുവരുത്തുകയാണ് എസ്എഫ്ഐ ചെയ്തത്. ഇനിയും അക്രമിക്കാനാണ് തീരുമാനമെങ്കില്‍ എബിവിപി അതിനെ ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ ശക്തമായി പ്രതിരോധിക്കുമെന്ന് ജില്ലാ കണ്‍വീനര്‍ വൈശാഖ് കേളോത്ത് പ്രസ്താവിച്ചു. അക്രമത്തില്‍ 10 പേര്‍ക്കെതിരെ ഹൊസ്ദൂര്‍ഗ് പോലീസില്‍ പരാതി നല്കി. ആര്‍എസ്എസ് ജില്ലാ പ്രചാരക് എ.കെ.ഷൈജു, കാര്യവാഹ് കെ.വി.ഉണ്ണികൃഷ്ണന്, ശാരീരിക് പ്രമുഖ് സനല്‍ വാഴക്കോട്, താലൂക്ക് കാര്യവാഹ് അഭിലാഷ് കെ, എബിവിപി ജില്ലാ ജോ.കണ്‍വീനര്‍ പ്രണപ് പരപ്പ എന്നിവര്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: