മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ ദ്രോഹനടപടികളില്‍ പ്രതിഷേധിച്ച് വ്യാപരികള്‍ സംയുക്തമായി നടത്തിയ പണിമുടക്ക് ജില്ലയില്‍ പൂ ര്ണ്ണമായിരുന്നു.
കച്ചവടക്കാര്‍ക്ക് ജോലി സ്ഥിരത ഉറപ്പ് വരുത്തും വിധം വാടക കുടിയാന് നിയമം നടപ്പിലാക്കുക, വ്യാപരസ്ഥാപനങ്ങളില് വില്പന നികുതി ഉദ്യോഗസ്ഥര്‍ ് പോലീസുമായി എത്തി നടത്തുന്ന പരിശോധന ഒഴിവാക്കുക, വലിയ തുക പിഴ ഈടാക്കുന്നതില്‍ നിന്ന് പിന്മാറുക, വ്യാപാരികളോടുള്ള സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പണിമുടക്ക്.
ഹര്‍ത്താലിന്റെ പ്രതീതിയാണ് സമരം ഉയര്‍ത്തിയത്. ഗ്രാമനഗര വിത്യാസമില്ലാതെ വ്യാപാര സ്ഥാപനങ്ങളെല്ലാം അടഞ്ഞു കിടന്നു. ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷനും സമരത്തിന് പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ ജില്ലയിലെ മെഡിക്കല്‍ സ്റ്റോറുകളെല്ലാം തന്നെ തുറന്ന് പ്രവര്‍ത്തിച്ചു. അതേസമയം , ഹോട്ടലുകള്‍ അടഞ്ഞു കിടന്നത് അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ വലച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: