കൊല്ലം: ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയിലെ മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ വില്‍പ്പനവില, തൂക്കം, നിര്‍മാതാവിന്റെ വിലാസം തുടങ്ങി പാക്കേജ്ഡ് കമ്മോഡിറ്റീസ് നിയമപ്രകാരം വേണ്ട പ്രഖ്യാപനങ്ങള്‍ ഇല്ലാത്ത പായ്ക്കറ്റുകള്‍ കണ്ടെടുത്ത് നടപടി സ്വീകരിച്ചു. ലീഗല്‍ മെട്രോളജി കട്രോളര്‍ മുഹമ്മദ് ഇക്ബാലിന്റെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനക്ക് അസി. കണ്ട്രോളര് പി.ജയചന്ദ്രന് നേതൃത്വം നല്കി. സീനിയര്‍ ഇന്‍സ്പെക്ടര്‍ എല്‍.സാന്ദ്രാജോണ്‍, ഇന്‍സ്പെക്ടര്‍മാരായ എം.എസ്.സന്തോഷ്, വി.എല്‍.അനില്‍കുമാര്‍, കെ.ദീപു, ഇന്‍സ്പെക്ടിംഗ് അസിസ്റ്റന്റുമാരായ എ.അബ്ദുള്‍ ഗാഫര്ഖാന്, ബി.മുരളി, ബി.മണികണ്ഠന്‍പിള്ള, കെ ജാക്സണ്, എസ്.രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: