മുക്കം: മണാശ്ശേരി മേച്ചേരി ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവവും ലക്ഷാര്‍ച്ചനയും ഇന്ന് തുടങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.. ഇന്ന് ശുദ്ധികലശം, ബിംബശുദ്ധി, ഹോമകലശാഭിഷേകം, 11 മണിക്ക് അക്ഷരശ്ലോക സദസ് ‘ അന്നദാനം, വൈകിട്ട് ഏഴിന് തിരുവനന്തപുരം ബ്രഹ്മപുത്രയുടെ നാടകം ‘ജഡാധരന്‍’, താലപ്പൊലി,കളംപാട്ട് മുതലായവ നടക്കും.
രണ്ടാം ദിവസം വിശേഷാല്‍ പൂജകള്‍, രാവിലെ ആറ് മണിക്ക് ലക്ഷാര്‍ച്ചന, 11 മണിക്ക് പ്രഭാഷണം, അന്നദാനം, വൈകിട്ട് 6ന് തായമ്പക, എഴിന് പ്രഹഌദചരിതം കഥകളി,830ന് നൃത്തങ്ങള്‍, താലപ്പൊലി കളംപാട്ട് എന്നിവ നടക്കും.
മൂന്നാം ദിവസം പ്രതിഷ്ഠാദിനത്തില്‍ രാവിലെ 11 മണിക്ക് പ്രഭാഷണം, വൈകിട്ട് ഏഴിന് വിവിധ ദേശങ്ങളില്‍ നിന്ന് നിശ്ചലദൃശ്യങ്ങള്‍, നാടന്‍ കാലാരൂപങ്ങള്‍, വാദ്യമേളങ്ങള്‍, താലപ്പൊലി തുടങ്ങിയവയോടെ വര്‍ണ്ണാഭവും ഭക്തി സാന്ദ്രവുമായ വരവാഘോഷം, വെടിക്കെട്ട് എന്നിവയാണ് പരിപാടികള്‍.
ശനിയാഴ്ച രാവിലെ 11ന് ചാക്യാര്‍കൂത്ത്, അന്നദാനം, വൈകിട്ട് ആറിന് സര്‍പ്പബലി, 6 30തിരുവാതിര, കലാപരിപാടികള്‍, രാത്രി ഒന്‍പതിന് ഓസ്ക്കാര്‍ മനോജിന്റെ മെഗാഷോ എന്നിവ നടക്കും.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ ഏകാദശ രുദ്രം ധാര, ഒന്‍പതിന് സര്‍വ്വൈശ്വര്യപൂജ, 11 മണിക്ക് പ്രഭാഷണം, അന്നദാനം, വൈകിട്ട് 630ന് നാണയപ്പറ,730 ന് സാംസ്ക്കാരിക സമ്മേളനം തുടര്‍ന്ന് പ്രസീദ ചാലക്കുടി നയിക്കുന്ന ഗാനമേള എന്നിവ പ്രധാന പരിപാടികളാണ്. തന്ത്രി കിഴക്കുംപാട്ട് വാസുദേവന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി ബംഗ്ലാവില്‍ ദാമോദരന്‍ നമ്പൂതിരി എന്നിവര്‍ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കപ്പിയേടത്ത് ചന്ദ്രന് ,കണിയറക്കല്‍ ചന്ദ്രന് ,കെ .പി .ഹരി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: