കടുത്തുരുത്തി: ആയോധനകലയായ തയ്‌ക്വണ്‍ഡോയില്‍ നേപ്പാളിതാരത്തെ കീഴടക്കി മാര്‍ഗരറ്റ് മരിയസ്വര്‍ണ്ണം നേടി ഭാരത ജനതയ്‌ക്ക് അഭിമാനമായി. കല്ലറയില്‍ പഴുക്കാത്തറ റെജികുര്യന്റെയും ജയ്‌മോളുടെയും മകളായ മാര്‍ഗരറ്റ് മരിയ 62 കിലോഗ്രാം താഴെയുള്ള വനിതകളുടെ തയ്‌ക്വണ്‍ഡോ മത്സരത്തില്‍ നേപ്പാളിന്റെ ഐഷ ഷാക്കിയെ ഫൈനലില്‍ കീഴ്‌പ്പെടുത്തിയാണ് ഭാരതത്തിന് വേണ്ടി ഒന്നാംസ്ഥാനം നേടിയത്. പിതാവ് റെജി കുര്യന്‍ വോളിബോള്‍ താരമായിരുന്നു. കുടുംബപരമായി കായിക പ്രിയമുള്ളവരാണ്.
മാതാവ് ജയ്‌മോള്‍ കൊല്ലം വിമന്‍സ് കോളേജില്‍ പഠിക്കുമ്പോള്‍ ഡിസ്‌ക്കസ് ത്രോയില്‍ സ്വര്‍ണ്ണം നേടിയിട്ടുണ്ട്. റെജി-ജയ്‌മോള്‍ ദമ്പതികളുടെ രണ്ടാമത്തെയാളാണ് മാര്‍ഗരറ്റ് മരിയ. കല്ലറ സെന്റ് തോമസ് സ്‌കൂളിലാണ് പഠിച്ചിരുന്നത്. തിരുവനന്തപുരത്തുനിന്നും തയ്‌ക്വണ്‍ഡോ മാസ്റ്റര്‍ ഷാജി തയ്‌ക്വണ്‍ഡോ പ്രചരണത്തിനായി സെന്റ് തോമസ് ഹൈസ്‌കൂളില്‍ പരിശീലനം നല്‍കിയത്. ഇദ്ദേഹമാണ് മാര്‍ഗരറ്റിന്റെ പ്രകടനം ഇഷ്ടപ്പെട്ട് തിരുവനന്തപുരം സായിയില്‍ അഡ്മിഷനുവേണ്ടി ശ്രമിച്ചത്. തിരുവനന്തപുരം എല്‍എന്‍സിവിയിലാണ് പരിശീക്കുന്നത്. ബാലഗോപാലനാണ് പരിശീലകന്‍. തുണ്ടത്തില്‍ മാധവവിലാസം ഹയര്‍സെക്കന്‍ഡറി ്‌സകൂളിലെ പഌസ്ടു വിദ്യാര്‍ത്ഥിനിയാണ് മാര്‍ഗരറ്റ് മരിയ. 2014ലെ ഏഷ്യന്‍ ഗയിംസില്‍ ഇന്ത്യന്‍ ടീം അംഗമായിരുന്നു മാര്‍ഗരറ്റ്. ഏപ്രിലില്‍ മനിലയില്‍ നടക്കുന്ന ഒളിമ്പിക്‌സ് യോഗ്യതാ മത്സരമാണ് ഇനിയുള്ള കടമ്പ.
ഒളിമ്പിക്‌സില്‍ തങ്ങളുടെ മകള്‍ ഇന്ത്യക്കുവേണ്ടി സ്വര്‍ണ്ണമെഡല്‍ നേടണമെന്നാണ് ആഗ്രഹമെന്ന് റെജികുര്യനും ജയ്‌മോളും ജന്മഭൂമിയോട് പറഞ്ഞു.
















