പത്തനംതിട്ട: ആധുനികവല്‍ക്കരണ, വിവരസങ്കേതിക വികസന കുതിപ്പില്‍ ബാങ്കിംഗ് സേവന മേഖലയില്‍ നിന്നും പാര്‍ശ്വവല്‍ക്കരിക്കുന്നവരുടെ അത്താണിയായി മാറുവാന്‍ സഹകരണ ബാങ്കുകള്‍ ടെക്നോളജി അടിസ്ഥാനത്തില്‍ പ്രവര്‍ത്തന മികവ് കാട്ടണമെന്ന് സര്‍ക്കാര്‍ സഹകരണ സ്പെഷ്യല്‍ സെക്രട്ടറി പി.വേണുഗോപാല്‍ ഐഎസ്. സഹകരണ ശതാബ്ദി ആഘോഷപരിപാടികളുടെ ഭാഗമായി സഹകരണ ബാങ്കുകള്‍ ആധുനിക സാങ്കേതികവല്‍ക്കരണം-സമകാലീക വീക്ഷണം എന്ന വിഷയത്തെ ആസ്പദമാക്കി സംസ്ഥാനതല സഹകരണ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോണ്‍ -ഡെപ്പോസിറ്റ് അനുപാതത്തില്‍ പത്തനംതിട്ട ജില്ലയില്‍ വാണിജ്യബാങ്കുകള്‍ ലോണ്‍ നല്രുന്നത് സര്‍ക്കാര്‍ നിശ്ചയിച്ചതിലും കുറവാണ്. വിദേശത്ത് ജോലി ചെയ്യുന്നവരുടെ വൃദ്ധമാതാപിതാക്കള്‍ തനിച്ച് കഴിയുന്നവരുടെ എണ്ണവും ഏറ്റഴും കൂടുതലുള്ള ജില്ലയാണിത്. അത്തരം കുടുംബങ്ങളിലെ ഒരംഗമായി കടന്നുചെന്ന് ബാങ്കിംഗ് സേവനം വീട്ടിലെത്തിക്കുവാന്‍ സഹകരണ ബാങ്കുകള്‍ തയ്യാറായാല്‍ ബിസിനസ്സ് വര്‍ദ്ധനവിനൊപ്പം സാമൂഹ്യ പ്രതിബദ്ധതയും ഉയര്ത്തിപ്പിടിക്കാനാകും.
വിവര സാങ്കേതിക വിദ്യയുടെ ഏറ്റവും ന്യൂതനമായ വിദ്യകളിലേക്ക് സ്വയമേവ മാറ്റത്തിന് സഹകരണബാങ്കുകള്‍ തയ്യാറാകുന്നില്ലെങ്കില്‍ മഴവില്ല് മാഞ്ഞുപോകുന്നതുപോലെ സാമ്പത്തിക- ബാങ്കിംഗ് സേവന മേഖലയില്‍ നിന്നും സഹകരണ പ്രസ്ഥാനം തുടച്ചു നീക്കപ്പെടുന്ന ദുര്യോഗത്തിനിടവരുമെന്നും ഈ വിപത്തിനെതിരേ സഹകാരികള്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സെമിനാറില്‍ ജില്ലാ ബാങ്ക് പ്രസിഡന്റ് തോപ്പില്‍ ഗോപകുമാര്‍ അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് സുരേഷ് ബാബു പാലാഴി, റബര്‍മാര്‍ക്ക് പ്രസിഡന്റ് മാത്യു കുളത്തുങ്കല്‍, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍ എ.ഷംസുദീന്‍, ലേബര്‍ഫെഡ് ചെയര്മാന് അഡ്വ.മണ്ണടി അനില്‍, ജില്ലാ ബങ്ക് എക്സിക്യൂട്ടിവ് ഡയറക്ടര്‍മാരായ പഴകുളം ശിവദാസന്‍, അഡ്വ.ലാലുജോണ്‍, അഡ്വ.ഹരിദാസ് ഇടത്തിട്ട, ഡയറക്ടര്‍മാരായ, ലീലാമോഹന്‍, ഗീതാചന്ദ്രന്‍, ജേക്കബ് ലൂക്കോസ്, ജേക്കബ് ജോര്‍ജ്ജ് കുറ്റിയില്‍, സി.എ.സുന്ദരന്‍ ആചാരി, ടി.ബി.അച്ചന്‍കുഞ്ഞ്, ജോ.രജിസ്ട്രാര്‍ ഷാജി ജോര്‍ജ്ജ്, ജനറല്‍ മാനേജര്‍ ടി.കെ.റോയി എന്നിവര്‍ പ്രസംഗിച്ചു. കണ്ണൂര്‍ ജില്ലാ ബാങ്ക് ജനറല്‍ മാനേജര്‍ എ.കെ.പുരുഷോത്തമന്, ഇടുക്കി ജില്ലാ ബാങ്ക് ജനറല്‍ മാനേജര്‍ എ.ആര്.രാജേഷ് എന്നിവര്‍ ജില്ലയിലെ പ്രഥമിക സഹകരണ ബാങ്ക് പ്രതിനിധികള്‍ക്കായി ശില്‍പ്പശാലയില്‍ ക്ലാസുകള്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: