തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ നിറുത്തിവച്ചു. ബാര്‍ കോഴ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിമാരായ കെ.ബാബു, വി.എസ്.ശിവകുമാര്‍ എന്നിവര്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങിയായിരുന്നു പ്രതിപക്ഷ ബഹളം.
മന്ത്രിമാര്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകളുമായി സഭയിലെത്തിയ പ്രതിപക്ഷാംഗങ്ങള്‍ ചോദ്യോത്തരവേളയോട് സഹകരിക്കാതെ മാറിനിന്ന് പ്രതിഷേധിക്കുകയായിരുന്നു.
ചോദ്യോത്തരവേളയില്‍ മന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ സ്പീക്കര്‍ എന്‍.ശക്തന് ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം അതിനു തയ്യാറായില്ല. തുടര്‍ന്ന്, എക്സൈസ് മന്ത്രി കെ.ബാബു ചോദ്യങ്ങള്‍ക്കുള്ള മറുപടി സഭയുടെ മേശപ്പുറത്ത് വയ്ക്കുകയായിരുന്നു.
പ്രതിപക്ഷാംഗങ്ങളായ വി.ശിവന്‍കുട്ടിയും വി.എസ്.സുനില്‍ കുമാര്‍ എം.എല്‍.എയും സ്പീക്കറുടെ ഡയസിന് മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: