ഇളങ്ങുളം: വാക്കുകളുടെ ചൈതന്യമാണ് കുടുംബബന്ധങ്ങളെ നിലനിര്‍ത്തുന്നതെന്നും വാക്കുകള്‍ ഖണ്ഡിക്കപ്പെടുമ്പോള്‍ ബന്ധങ്ങള്‍ തകരുമെന്നും മാതാ ശബരിചൈതന്യ. ഇളങ്ങുളം 44-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖാ യോഗത്തിലെ ഗുരുദേവ പ്രതിഷ്ഠാ വാര്‍ഷികത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. നല്ല മനസ്സില്‍ നിന്നാണ് നല്ല പ്രവര്‍ത്തികള്‍ സൃഷ്ടിക്കപ്പെടുന്നത്. ഗുരുദേവന്റെ കടാക്ഷം ഉണ്ടായാല്‍ ഈശ്വരാനുഗ്രവും ഉണ്ടാകുമെന്ന് മാതാ ശബരി ചൈതന്യ പറഞ്ഞു. പ്രതിഷ്ഠാ വാര്‍ഷിക ഭാഗമായി സര്‍വ്വൈശ്വര്യ പൂജ, കലശാഭിഷേകം, പ്രസാദമൂട്ട് എന്നിവയും നടന്നു.
















