നൗകാമ്പ്: സൂപ്പര്‍ താരം ലൂയി സുവാരസിന്റെ ഹാട്രിക്ക് കരുത്തില്‍ ബാഴ്സലോണക്ക് മിന്നുന്ന ജയം. സ്വന്തം മൈതാനത്ത് നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് സെല്‍റ്റ ഡി വീഗോയെ കറ്റാലന്‍ പട തകര്‍ത്തുവിട്ടു.
28-ാം മിനിറ്റില്‍ ലയണല്‍ മെസ്സിയിലൂടെ തുടങ്ങിയ ഗോള്‍മഴക്ക് ഇഞ്ചുറിസമയഗോളിലൂടെ നെയ്മര്‍ അവസാനമിട്ടു. 59, 71, 81 മിനിറ്റുകളിലായിരുന്നു സുവാരസിന്റെ ഹാട്രിക്ക് പിറന്നത്. 84-ാം മിനിറ്റില്‍ ഇവാന് റാക്കിറ്റിക്കും ബാഴ്സക്ക് വേണ്ടി സെല്‍റ്റ വല കുലുക്കി. 39-ാം മിനിറ്റില്‍ ഗ്വിഡേറ്റി പെനാല്‍റ്റിയിലൂടെ സെല്‍റ്റയുടെ ആശ്വാസഗോള്‍ നേടി. ആദ്യ പകുതി 1-1ന് സമനിലയില്‍ കലാശിച്ചശേഷം രണ്ടാം പകുതിയിലാണ് അഞ്ച് തവണ ബാഴ്സയുടെ സൂപ്പര്‍ താരനിര എതിര് വല കുലുക്കിയത്. 23 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബാഴ്സലോണ 57 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.
മറ്റൊരു എവേ മത്സരത്തില്‍ അത്ലറ്റികോ മാഡ്രിഡ് ഏകപക്ഷീയമായ ഒരു ഗോളിന് ഗറ്റാഫെയെ കീഴടക്കി. കളിയുടെ രണ്ടാം മിനിറ്റില്‍ ഫെര്‍ണാണ്ടോ ടോറസാണ് അത്. മാഡ്രിഡിന്റെ വിജയഗോള്‍ നേടിയത്. 24 കളികളില്‍ നിന്ന് 54 പോയിന്റുമായി അത്ലറ്റികോ മാഡ്രിഡ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ ദിവസം അത്ലറ്റിക് ബില്‍ബാവോയെ 4-2ന് പരാജയപ്പെടുത്തിയ റയല്‍ മാഡ്രിഡ് 53 പോയിന്റുമായി മൂന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: