ഷില്ലോങ്: ജൂഡോയില്‍ ഏഴ് സ്വര്‍ണ്ണവും ഒരു വെള്ളിയും നേടി ഇന്ത്യന്‍ കുതിപ്പ്. പുരുഷന്മാരുടെ 60 കി.ഗ്രാമില്‍ ഭൂപീന്ദര്‍ സിങ്, 66 കി.ഗ്രാം വിഭാഗത്തില്‍ ജസ്‌ലീന്‍ സിങ് സെയ്‌നി, 73 കി.ഗ്രാം വിഭാഗത്തില്‍ മന്‍ജീത് നദാല്‍, 81 കി.ഗ്രാം വിഭാഗത്തില്‍ കരണ്‍ജീത് സിങ് മാന്‍ എന്നിവര്‍ പൊന്നണിഞ്ഞപ്പോള്‍ വനിതകളില്‍ സുശീലാ ദേവി (48 കി.ഗ്രാം), കല്പന ദേവി (52 കി.ഗ്രാം), അനിത ചനു (57 കി.ഗ്രാം) എന്നിവരും സ്വര്‍ണ്ണം നേടി.
വനിതകളുടെ 63 കി.ഗ്രാം വിഭാഗത്തില്‍ സുനിബാല ദേവിയാണ് ഫൈനലില്‍ നേപ്പാളീസ് താരത്തോട് പരാജയപ്പെട്ട് വെള്ളി നേടിയത്.
തായ്ക്വാണ്ടോയിലും ഇന്നലെ ഇന്ത്യക്ക് ശുഭദിനമായിരുന്നു. വനിതകളുടെ 53 കി.ഗ്രാമില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ ലതിക ബണ്ഡാരി സ്വര്‍ണ്ണം നേടി. അവസാന മത്സരത്തില്‍ നേപ്പാളിന്റെ നീമ ഗുരുങിനെ 16-8 എന്ന ക്രമത്തില്‍ പരാജയപ്പെടുത്തിയാണ് ലതിക ഇന്ത്യക്കായി പൊന്നണിഞ്ഞത്. അണ്ടര്‍ 62 കി.ഗ്രാം വിഭാഗത്തില്‍ മാര്‍ഗരിറ്റ റേഗിയും ഇന്ത്യക്കായി സ്വര്‍ണ്ണം കരസ്ഥമാക്കി. ആദ്യ മൂന്ന് ബൗട്ടുകള്‍ 8-8ന് തുല്യതയില്‍ കലാശിച്ചശേഷം നല്‍കിയ അധിക സമയത്തിലാണ് മാര്‍ഗരിറ്റ നേപ്പാളിന്റെ അയാഷ ഷാക്യയെ പരാജയപ്പെടുത്തിയത്.
പുരുഷന്മാരുടെ 80 കി.ഗ്രാമില്‍ താഴെയുള്ളവരുടെ വിഭാഗത്തിലും ഇന്ത്യ സ്വര്‍ണ്ണം നേടി. നവജീത് മാന്‍ നേപ്പാളിന്റെ ഷക്ഷം കാര്‍കിയെ പരാജയപ്പെടുത്തിയാണ് രാജ്യത്തിനായി സ്വര്‍ണ്ണം സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: