തിരുവല്ല: ചെറുകിട സംരംഭകര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ള പ്രധാനമന്ത്രി മുദ്ര യോജന പദ്ധതിപ്രകാരം വായ്പനല്‍കാന്‍ ബാങ്കുകള്‍ വിമുഖത കാട്ടുന്നതായി പരാതി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ ഓതറ ശാഖയ്ക്കെതിരെയാണ് ഇപ്പോള്‍ പരാതി ഉയര്‍ന്നിട്ടുള്ളത്. ശിശു, കിശോര്‍, തരുണ്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. ശിശുവായാപാ വിഭാഗത്തില്‍ യാതൊരു ഈടുമില്ലാതെ കച്ചവട-വ്യാവസായിക ആവശ്യങ്ങള്‍ക്കായി 50,000 രൂപവരെ നല്‍കും. കിഷോര്‍ വിഭാഗത്തില്‍ 50,000 മുതല്‍ 5ലക്ഷം രൂപവരെയും തരുണ്‍ വിഭാഗത്തില്‍ 5ലക്ഷം മുതല്‍ 25ലക്ഷം രൂപവരെയും വായ്പ നല്‍കുന്നതാണ് പദ്ധതി.
എന്നാല്‍ ഈ വായ്പകള്‍ നല്കാന് ദേശാസല്‍കൃത ബാങ്കുകള്‍ എല്ലാംതന്നെ തടസ്സവാദങ്ങള്‍ ഉന്നയിക്കുന്നുണ്ട്. എസ്ബിടി ഓതറ ശാഖയില്‍ അപേക്ഷ നല്കി കാത്തിരിക്കുന്ന വ്യാപാര-വ്യവസായികളെ ഒരോ കാരണങ്ങള്‍ പറഞ്ഞ് ബാങ്ക് അധികൃതര്‍ തിരിച്ചയ്ക്കുന്നതായാണ് പരാതി. വായ്പ നല്കി തുടങ്ങിയിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ സമീപ ബാങ്കുകളില്‍ ചിലര്‍ ഇതേ വായ്പ നല്കിയിട്ടുള്ളതായി പരാതിക്കാര്‍ പറയുന്നു. വായ്പ നല്‍കാത്തതിന്റെ കാരണം എന്തെന്ന് രേഖാമൂലം അറിയിക്കാനുള്ള അപേക്ഷകരുടെ അഭിപ്രായത്തോടും അധികൃതര്‍ മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്. ഇന്നലെ രാവിലെ പത്തോളം അപേക്ഷകര്‍ സംഘടിച്ച് ബാങ്കില്‍ ചെന്ന് മാനേജരുമായി സംസാരിച്ചിരുന്നു. ചുരുങ്ങിയ പലിശയില്‍ എടുത്ത പണത്തിനുമാത്രം പലിശ നല്‍കുന്നതും തവണ വ്യവസ്ഥയില്‍ അടയ്ക്കാന്‍ കഴിയുന്നതുമാണ് പ്രധാനമന്ത്രി മുദ്ര യോജന. മുദ്ര കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാനും സൗകര്യമുണ്ട്. മുദ്രകാര്‍ഡ് ഉപയോഗിച്ച് വാങ്ങളുകള്ക്കും സാധ്യമാണ്. തെറുകിട സംരം’കരെ സഹായിക്കുക എന്ന ലക്ഷ്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയെ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി ചില ഉദ്യോഗസ്ഥന്മാര് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: