കല്‍പ്പറ്റ : കേന്ദ്രാവിഷ്കൃത പദ്ധതികളെക്കുറിച്ച് അഞ്ച് ദിവസം നീണ്ട് നില്ക്കുന്ന ‘എല്ലാവര്‍ക്കുമൊപ്പം എല്ലാവര്ക്കും വികസനം’ പ്രദര്‍ശനത്തിന് തുടക്കമായി. ഫോട്ടോ പ്രദര്‍ശനം ജില്ലാകളക്ടര്‍ കേശവേന്ദ്രകുമാര്‍ കല്‍പ്പറ്റ എസ്കെഎംജെ ഹൈസ്കൂളില്‍ ഉദ്ഘാടനം ചെയ്തു.
സര്‍ക്കാറിന്റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ഇത്തരം പ്രദര്‍ശനം ഉപകാരപ്പെടുമെന്ന് കളക്ടര്‍ അഭിപ്രായപ്പെട്ടു. ദരിദ്രരെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനായി സര്‍വ്വെഭവന്തു സുഖിന, നാരി ശക്തി, ദേശ്കി തരക്കി നമ്മുടെ പെണ്മക്കള് ഭാരതത്തിന്റെ അഭിമാനം, തൊഴിലിന്റെ മഹത്വം ഉയര്‍ത്തി പിടിച്ചുകൊണ്ട് ശ്രമമേവ ജയതേ, സാമ്പത്തിക ഉള്‍പ്പെടുത്തലിനും സുരക്ഷക്കുമായി ജന്‍ ധന് സേ ജന്‍ സുരക്ഷ, സുരക്ഷിതരല്ലാത്തവര്‍ക്ക് സുരക്ഷക്കായി ജന്‍ സുരക്ഷ, ബാങ്ക് അക്കൗണ്ടില്ലാത്തവര്‍ക്ക് അക്കൗണ്ടുമായി പ്രധാന് മന്ത്രി ജന്‍ ധന് യോജന, വായ്പ ലഭ്യത ഇല്ലാത്തവര്‍ക്ക് ഫണ്ടിംഗിനായി മുദ്ര ബാങ്ക് തുടങ്ങിയ നിരവധി പദ്ധതികളെക്കുറിച്ചുള്ള വിവരണങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴില്‍ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര പരസ്യ ദൃശ്യ പ്രചാരണ വിഭാഗമാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് മണി വരെ പൊതുജനങ്ങള്‍ക്ക് സൗജന്യമായി കാണാനുള്ള സൗകര്യമുണ്ടായിരിക്കും. ഈ മാസം 19 വരെ പ്രദര്‍ശനം നീണ്ട് നില്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: