കണിയാമ്പറ്റ : മാനവവിഭവ ശേഷി വികസന സഹമന്ത്രി ഡോ. രാം ശങ്കര്‍ കത്താരിയ മാര്‍ച്ച് ആറി്ന് ജില്ലയിലെത്തും. പൊങ്ങിനി വിഘ്നേശ്വര സംസ്കൃത മഹാവിദ്യാലയത്തിന്റെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം അദേഹം നിര്‍വഹിക്കും.
ഇതിനായി ഡോ. ടി.പി.വി സുരേന്ദ്രന് അദ്ധ്യക്ഷനായി 151 അംഗങ്ങളടങ്ങുന്ന സ്വാഗതസംഘം രൂപികരിച്ചു. ഇതിനോടനുബന്ധിച്ച് വയനാടിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി 3000 പേര് പങ്കെടുക്കുന്ന സംസ്കൃതമഹാസംഗമം, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, സമാഭരണ സമ്മേളനം, കലാസാംസ്ക്കാരിക സമ്മേളനം എന്നിവ നടക്കും.
സ്വാഗതസംഘ രൂപികരണ യോഗത്തില്‍ കല്‍പ്പറ്റ നിയോജക മണ്ഡലം എംഎല്‍എ എം.വി. ശ്രേയാംസ്കുമാര്‍, എ. അനന്തകൃഷ്ണന്, കെ. സദാനന്ദന്, ഷീല രാംദാസ്, ഡോ. പി. നാരായണന്, കെ.ജി. രാമസ്വാമി, പള്ളിയറ രാമന്, വി.വി. ജിനചന്ദ്രപ്രസാദ്, ഒ.ടി. മുരളീധരന്, എം.ബി. ഹരികുമാര്‍, വി.കെ. സന്തോഷ് കുമാര്‍, പി. ഷിജു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: