ഉണ്ണീ കൗന്തേയനാണ് നീ, രാധേയനല്ല; തപനപുത്രനാണ് നീ. അധിരഥ പുത്രനല്ല: ക്ഷത്രിയനാണ് നീ, സൂതജനല്ല. പിതൃഗൃഹത്തില്‍ കന്യകയായിരിക്കുമ്പോള്‍ ദേവന് ദിനകരന് നിന്നെ എന്നില്‍ ജനിപ്പിച്ചു. കവച കുണ്ഡലധാരിയായി ശ്രീയുതനായ നീ എന്റെ മൂത്ത പുത്രനാകുന്നു. മകനെ നീ നിന്റെ അനുജന്മാരെ തിരിച്ചറിയാതെ ധാര്‍ത്തരാഷ്ട്രന്മാരെ സേവിക്കുന്നതു നിനക്കുചേര്ന്നതല്ല. എന്തുകൊണ്ടോ പിതൃക്കള്‍ സന്തോഷിക്കുന്നു. പ്രത്യേകിച്ചും പുത്രപാണയായ മാതാവ് സന്തോഷിക്കുന്നു.
അതാണ് ധര്‍മ്മം കുഞ്ഞേ. അര്ജുനന് സമ്പാദിച്ച ഐശ്വര്യം, ലോഭം കൊണ്ട് അസത്തുക്കള് അപഹരിച്ചു അവരില്‍ നിന്നും അതു വീണ്ടെടുത്ത് അനുജന്മാരുമൊത്ത് നീ അനുഭവിച്ചാലും. കര്‍ണ്ണാര്‍ജുന സംഗമം കുരുക്കള്‍ ഇന്നു കാണട്ടേ, അവരുടെ സൗഭാത്രം കണ്ട് ദുഷ്ടന്മാര് കുമ്പിടട്ടേ നിങ്ങള്‍ കര്ണ്ണാര്ജുനന്മാര് കൃഷ്ണ ജനാര്ദ്ദനന്മാരെപ്പോലെ ആയിത്തീരും. നിങ്ങളിരുവരും യോജിച്ചാല്‍ ലോകത്തില്‍ അസാദ്ധ്യമായിട്ടെന്തിരിക്കുന്നു.
യാഗവേദിയില്‍ പരിവൃതനായ വിധാവിനെപ്പോലെ ഹേ കര്‍ണ്ണാ ഭ്രാതൃ പഞ്ചകപരിസേവിതനായ നീയും ആയിത്തീരും. ശ്രേഷ്ഠന്മാരായ ബന്ധുക്കള്‍ക്ക് സര്‍വ്വഗുണ ശ്രേഷ്ഠനായ നീ അനുരൂപനാകുന്നു. സൂതപുത്രന് എന്ന പേരുവേണ്ടാ, ഉണ്ണീ നീ പാര്ത്ഥനാകുന്നു. എന്നിങ്ങനെ കുന്തി എന്ന കുലസ്ത്രീ അംഗരാജാവായ കര്‍ണ്ണനോട് പറഞ്ഞു. അതുപോലെ പിതാവായ സൂര്യദേവനും കര്ണ്ണനോടുപറഞ്ഞു. ‘കര്‍ണ്ണാ, കുന്തി പറഞ്ഞത് സത്യമാകുന്നു. അമ്മയുടെ വാക്കനുസരിച്ചാല് നിനക്കു ശ്രേയസ്സുണ്ടാകും’
–
പ്രതികരിക്കാൻ ഇവിടെ എഴുതുക: