കോട്ടയം: കോട്ടയത്ത് അശാസ്ത്രീയമായ റോഡ് വികസനമാണ് നടക്കുന്നതെന്ന് ബിജെപി നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു. അപകടറോഡുകള് സംബന്ധിച്ച് പോലീസ് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഇതാണ് സൂചിപ്പിക്കുന്നത്. മിക്ക റോഡുകളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരിക്കുന്നത് സംരക്ഷണഭിത്തികളോ നടപ്പാതയോ ഇല്ലാതെയാണ്. റോഡ് സുരക്ഷാനിയമങ്ങളും ഇവിടെ പാലിക്കപ്പെടുന്നില്ല. അപകടസാധ്യതയുള്ള കോട്ടയത്തെ ഇരുപത്തിനാല് റോഡുകളുടെ പഠനറിപ്പോര്‍ട്ടാണ് പോലീസ് ജില്ലാ കളക്ടര്‍ക്കും പൊതുമരാമത്തിനും നല്‍കിയിരിക്കുന്നത്. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകള്‍മൂലം അടിക്കടി അപകടങ്ങള്‍ ഉണ്ടാകുന്ന റോഡുകളുടെ എണ്ണം ഇതിലധികമാണെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. വികസനത്തിന്റെ പേരില്‍ അശാസ്ത്രീയ നിര്‍മ്മാണങ്ങളുടെ കുറവുകള്‍ പരിഹരിക്കാനാണ് തുക ചെലവഴിക്കേണ്ടത്. എന്നാല്‍ റോഡുകളുടെയും പാലത്തിന്റെയും ഉദ്ഘാടനം കൊഴുപ്പിക്കാനാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറയുന്നത്. റോഡു വികസനത്തിലെ അപര്യാപ്തതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനും പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ബിജെപി കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ബിനു.ആര്.വാര്യര്‍, പി.ജെ.ഹരികുമാര്‍, രമേശ് കല്ലില്‍, ബിനു പുള്ളുവേലില്‍, രാജേഷ് ചെറിയമഠം, അനിതാമോഹന്‍, എസ്.രാധാകൃഷ്ണന്, റീബാവര്‍ക്കി, നാസര്‍ റാവുത്തര്‍, കുസുമാലയം ബാലകൃഷ്ണ്‍, ബിനു.ആര്.വാര്യര്‍, നന്ദന് നട്ടാശേരി, ,ാജി തൈച്ചിറ, സുരേഷ് ശാന്തി, ബിനീഷ് പനച്ചിക്കാട്, കെ.ആര്.ശശി, ആര്.ശശി, ആര്.രാജു, ഹരി കിഴക്കേക്കുറ്റ്, റിനോഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: