മൂന്നാര്‍: ക്ഷേത്രത്തില്‍ നിന്നും മണി കവര്‍ന്ന കള്ളന്‍ പിടിയില്‍. തോപ്പുംപടി കൊയിലില്‍ സിറില്‍(29)ആണ് ഇന്നലെ രാത്രി വൈകി മൂന്നാര്‍ പോലീസിന്റെ പിടിയിലായത്. മാട്ടുപ്പെട്ടി കുട്ടിയാര്‍ കാളിയമ്മന്‍ കോവിലില്‍ നിന്നുമാണ് പ്രതി മണി മോഷ്ടിച്ചത്. 10000 രൂപ വിലവരുന്ന 2 മണികളാണ് കഴിഞ്ഞ 23ന് മോഷണം പോയത്. മറ്റൊരു കേസില്‍ ഇടുക്കിയില്‍ പ്രതി പിടിയിലായപ്പോഴാണ് മോഷണം സംബന്ധിച്ച് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നാര്‍ എസ്‌ഐ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: