പത്തനംതിട്ട: ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ നൂറ്റിനാലാമത് അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് സമാപിച്ചു. പമ്പാമണല്‍പ്പുറത്തെ ശ്രീ വിദ്യാധിരാജ നഗറില്‍ ഇന്നലെ സമാപന സമ്മേളനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
തെറ്റുകളിലേക്ക് തിരിയാതിരിക്കാനുള്ള വേലിക്കെട്ടാണ് ദൈവ വിശ്വാസം. എന്റെ മതം എന്ന് പറയുന്നത് മറ്റൊരാളുടെ മതനിഷേധമല്ല. സമാധാനപരമായ സഹവര്‍ത്തിത്വമാണ് വേണ്ടത്. ഹിന്ദുമതം ഈ പാരമ്പര്യം എന്നും ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് അഡ്വ.ടി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ് അദ്ധ്യക്ഷതവഹിച്ചു.
അഡ്വ.കെ.ശിവദാസന്‍നായര്‍ എംഎല്‍എ, എ.ജി. ഉണ്ണികൃഷ്ണന്, ചക്കുളത്ത്കാവ് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റ് പി.എസ്. നായര്‍ സ്വാഗതവും സെക്രട്ടറി അഡ്വ. എം.പി. ശശിധരന്‍നായര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ചക്കുളത്ത്കാവ് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ലക്ഷ്മീനാരായണ പൂജയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: