ന്യൂദല്‍ഹി: സുനന്ദ പുഷ്കറിന്റെ ദൂരൂഹ മരണവുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എം.പിയുമായ ശശി തരൂരിനെ ദല്‍ഹി പോലീസ് പ്രത്യേകസംഘം ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂറോളം നീണ്ടു. അമിതമായി ഉപയോഗിച്ചുവെന്ന് പറയപ്പെടുന്ന അല്‍പ്രാസ് ടാബ്ലറ്റുകള് സുനന്ദയ്ക്ക് എവിടെ നിന്ന് ലഭിച്ചു എന്ന് തുടങ്ങിയ ചോദ്യങ്ങളാണ് ചോദിച്ചത്.
തലേ ദിവസം ഇരുവരും തമ്മിലുണ്ടായ വഴക്കിനെ പറ്റിയും സുനന്ദയുടെ ശരീരത്തിലെ മുറിവുകളെ പറ്റിയും അന്വേഷണസംഘം ചോദിച്ചു, 28ന് എസ്.ഐ.ടി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കുമെന്നാണ് സൂചന, സുനന്ദയുടെ ശരീരത്തില്‍ പൊളോണിയം കലര്‍ന്നിട്ടില്ലെന്ന് ആന്തരികാവയവങ്ങളുടെ സാമ്പിള്‍ പരിശോധനയ്ക്ക് ശേഷം എഫ്.ബി.ഐ അറിയിച്ചിരുന്നു. വിഷാംശമുണ്ട് എന്ന് തന്നെയാണ് റിപ്പോര്‍ട്ടെങ്കിലും ഏത് വിഷപദാര്‍ത്ഥമാണ് സുനന്ദയുടെ മരണത്തിന് ഇടയാക്കിയതെന്നത് ഇപ്പോഴും വ്യക്തമല്ല.
അഭിഭാഷകനോടൊപ്പമാണ് തരൂര്‍ ചോദ്യം ചെയ്യലിനെത്തിയത്. അതേ സമയം തരൂരിനെ അടുത്ത ആഴ്ച നുണപരിശോധനയ്ക്ക് വിധേയനാക്കേണ്ടി വരുമെന്ന് പോലീസ് അറിയിച്ചു. ഇതിനായി കോടതിയുടെ അനുമതി തേടും. കേസില്‍ ആറ് പേരെ ഇതുവരെ നുണപരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. തരൂരിന്റെ സഹായി നാരായണ്‍ സിംഗ്, ഡ്രൈവര്‍ ബജ്രംഗി, സുഹൃത്ത് സഞ്ജയ് ദിവാന് എന്നിവരെയാണ് നുണപരിശോധനയ്ക്ക് വിധേയരാക്കിയത്.
സുനന്ദയുടെ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്നും മാരകമായ വിഷാംശം ഉള്ളില്‍ചെന്നതാണ് മരണകാരണമെന്നും ദല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്. ഭാസി നേരത്തേ പറഞ്ഞിരുന്നു. എയിംസ് നല്കിയ റിപ്പോര്‍ട്ടിലും വിഷാംശമാണ് മരണകാരണമെന്ന് വ്യക്തമാക്കി. 2014 ജനുവരിയിലാണ് ന്യൂദല്‍ഹിയിലെ ഫൈവ് സ്റ്റാല്‍ ഹോട്ടല്‍ മുറിയില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: