കൊല്ലം: ” ഒരു മണ്ണെടുപ്പാണീ ജീവിതം
അതിനുള്ളില്‍ തിരുകി തീകൂട്ടിയ
വിറകാണെല്ലാമെല്ലാം”
കര്മ്മനിയോഗത്തിന്റെ സഫലീകരണം കവിതയില്‍ സമ്പൂര്ണ്ണമാക്കിയാണ് പ്രിയ കവി ഒഎന്‍വി വിടവാങ്ങുന്നതിന് തപസ്യ കലാ സാംസ്കാരികവേദി സംസ്ഥാന അധ്യക്ഷന്‍ കവി എസ്. രമേശന് നായര്‍ അനുസ്മരിച്ചു. ഭാഷയ്ക്കും ഭൂമിക്കും സംസ്കാരത്തിനും സംരക്ഷണമൊരുക്കാനുള്ള തപസ്യയുടെ സാംസ്കാരിക തീര്ത്ഥയാത്രക്കിടയിലാണ് പ്രിയ കവിയുടെ വിയോഗവാര്‍ത്ത കേള്‍ക്കുന്നത്. ഭൂമിക്ക് ഒരു ചരമഗീതമെഴുതിയ ക്രാന്തദര്‍ശിയായ കവിയാണദ്ദേഹം.
അധിനിവേശത്തിന്റെ ആക്രമണത്തില്‍ മഴയും മലയും പുഴയും നഷ്ടമായ അമേരിന്ത്യന്‍ ഉയിര്‍പ്പിന്റെ പാട്ടുപാടിയ കവിയാണ് ഒഎന്‍വി. കവിതയില്‍ ജ്വലിച്ചു തീര്‍ന്ന ജീവിതമാണത്. നാല് പതിറ്റാണ്ട് പിന്നിടുന്ന തപസ്യയുടെ ജീവിതയാത്രയില്‍ ഉറ്റബന്ധുവായി ഒപ്പം നിന്ന അദ്ദേഹത്തിന്റെ അനുഗ്രഹവചസ്സുകള്‍ നന്ദിയോടെ സ്മരിക്കുന്നു. കോട്ടയത്ത് തപസ്യയുടെ 10-ാം വാര്‍ഷിക ഉത്സവസമ്മേളനത്തില് പങ്കെടുത്തതിന് ചില കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ നേരിട്ടപ്പോള്‍ തലയില്‍ മുണ്ടിട്ടുകൊണ്ടല്ല തപസ്യയുടെ സമ്മേളനത്തില്‍ താന്‍ പങ്കെടുത്തിട്ടുള്ളതെന്ന് പ്രഖ്യാപിച്ച ആ ആര്‍ജ്ജവത്തെ തപസ്യ കൃതജ്ഞതയോടെ ആരാധിക്കുന്നതായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: