പാനൂര്‍: മനോജ് വധക്കേസിലെ പ്രതി പി.ജയരാജനെതിരെ ശക്തമായ നടപടിയുമായി സിബിഐ. പി.ജയരാജനെ ചികിത്സിച്ച ഹൃദ്രോഗ വിദഗ്ധന്‍ ഡോ: അഷ്റഫ് നാളെ രാവിലെ 11 മണിക്ക് സിബിഐയുടെ തലശ്ശേരി ക്യാമ്പ് ഓഫീസില്‍ ഹാജരാവാന്‍ സിബിഐ നോട്ടിസ് നല്കി. ഡോ.അഷ്റഫിനെ കേസില്‍ സാക്ഷിയാക്കിയേക്കും.
പി.ജയരാജനു ഗുരുതരമായ രോഗങ്ങള്‍ ഒന്നും തന്നെയില്ലെന്ന് ഡോ. അഷ്റഫ് സിബിഐക്ക് നേരത്തെ രേഖാമൂലം റിപ്പോര്‍ട്ടു നല്‍കിയിരുന്നു. ഇതുപ്രകാരമാണ് സിബിഐ ഡിവൈഎസ്പി ഹരിഓംപ്രകാശ് ചോദ്യം ചെയ്യാന്‍ വിട്ടുതരണമെന്നാവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷയും നല്‍കിയത്. എന്നാല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കാര്യങ്ങള്‍ അട്ടിമറിക്കുകയായിരുന്നു. ജയിലില്‍ പരിശോധന നടത്തിയ ഡോക്ടറാണ് വിദഗ്ധ ചികിത്സ വേണമെന്ന നിര്‍ദ്ദേശം ജയില്‍ സുപ്രണ്ടിനു കൈമാറിയത്.
ഇതു പരിശോധിച്ച് ജയില്‍ നിയമം മറികടന്ന് ചികിത്സയ്ക്ക് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു ജയില്‍ സുപ്രണ്ടിന്റെ ചുമതലയുള്ള അശോകന് അരിപ്പയും, ജയില്‍ ഡോക്ടറും. ഈ ചട്ടലംഘനം സിപിഎം ഇടപ്പെടലിനെ തുടര്‍ന്നാണ്.
ഗുരുതരമായ നിലയാണെന്ന് വരുത്തി ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യല്‍ നടത്തണമെന്ന ആവശ്യം കോടതിയില്‍ ഉന്നയിക്കാനാണ് സിപിഎം നീക്കം. ഇതു സിബിഐ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നലെ പരിയാരം മെഡിക്കല്‍ കോളേജിലെത്തി മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സിബിഐ പരിശോധിച്ചു.
പി.ജയരാജനു സാരമായ രോഗങ്ങളൊന്നുമില്ലെന്ന് പരിശോധിച്ച ഡോക്ടര്‍ റിപ്പോര്‍ട്ടു നല്‍കിയതോടെ സിപിഎം വീണ്ടും വെട്ടിലായിരിക്കുകയാണ്. ആന്‍ജിയോപ്ലാസ്റ്റിക്കു വിധേയനായ ശേഷം പൊതുപരിപാടികളില്‍ പി.ജയരാജന് പങ്കെടുക്കുകയും, പ്രസംഗിക്കുകയും ചെയ്തിട്ടുണ്ടെന്ന് സിബിഐ മനസിലാക്കിയിട്ടുണ്ട്. അതിനുശേഷം സിബിഐക്ക് മുന്നില്‍ ഹാജരാവാന്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ആദ്യം സിപിഎം നിയന്ത്രണത്തിലുളള കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയില്‍ അഡ്മിറ്റാവുകയും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറുകയുമായിരുന്നു. അടുത്ത ദിവസം പി.ജയരാജന് അനുവദിച്ച ചട്ടവിരുദ്ധമായ കാര്യങ്ങള്‍ കോടതിയെ സിബിഐ ബോധിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: