കൊടുങ്ങൂര്‍: ഭാരതത്തിന്റെ മുഖമുദ്ര ത്യാഗവും സേവനവും നിറഞ്ഞതാണ്. ഇത് ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നും ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് ഗോപാലന്‍കുട്ടി മാസ്റ്റര്‍. കൊടുങ്ങൂരില്‍ സാമൂഹ്യ സേവാ കേന്ദ്രത്തിന്റെ പതിനേഴാമത് ഗുരുജി സേവാ പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഓരോരുത്തരും അവനവനുവേണ്ടി ജീവിക്കുന്ന ഈ ഘട്ടത്തില്‍ സേവാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നാടിന് മാതൃകാപരമാണ്. ഇവയുടെ സേവനം ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും ലഭ്യമാക്കണം.
കേരളത്തില്‍ പുരസ്‌കാരങ്ങളുടെ പെരുമഴയാണ്. ഒരേ വ്യക്തിക്ക് പല സംഘടനകള്‍ പുരസ്‌കാരം നല്‍കുന്നു. ഇങ്ങനെ നല്‍കപ്പെടുന്ന പുരസ്‌കാരങ്ങള്‍ വ്യക്തിയുടെ ഗുണം നോക്കിയല്ല നല്‍കുന്നത്. ഇത് ഗുണകരമായ പ്രവണതയല്ല. അതില്‍ നിന്നു തികച്ചും വ്യത്യസ്തമായ ഒന്നാണ് വിദ്യാധിരാജ ചാരിറ്റബിള്‍ ട്രസ്റ്റിന് ലഭിച്ചിരിക്കുന്നത്. അടുത്തകാലത്തായി എന്തു കാര്യത്തിനും പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്നത് കണ്ടുവരുന്നു. പുരസ്‌കാരങ്ങള്‍ വാങ്ങിയവരാണ് തിരിച്ചുകൊടുക്കുന്നത്. അര്‍ഹതയ്‌ക്ക് ലഭിച്ച അംഗീകാരം ആരും തിരിച്ചുകൊടുക്കാറില്ല. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: