കല്‍പ്പറ്റ : വയനാട് ചൈല്ഡ്ലൈന് നേതൃത്വത്തില്‍ സാമൂഹ്യനീതി വകുപ്പ്, ഐ.സി.പി.എസ് എന്നിവയുടെ സഹകരണത്തോടെ ജില്ലയിലെ പെയിന്‍ആന്റ് പാലീയേറ്റീവ് കെയര്‍ യൂണിറ്റിനു കീഴിലെ നേഴ്സ്, വാളണ്ടിയേഴ്സ് എന്നിവര്‍ക്ക് കുട്ടികളുടെ അവകാശ സംരക്ഷണം എന്ന വിഷയത്തില്‍ ഏകദിന ശില്‍പ്പശാല നടത്തി. കേരള സംസ്ഥാന ബാലവകാശകമ്മീഷന്‍ അംഗം ഗ്ലോറി ജോര്‍ജ്ജ് ശില്പശാല ഉദ്ഘാടനം ചെയ്തു. പെയിന്‍ആന്റ് പാലീയേറ്റീവ് കെയര്‍ യൂണിറ്റ് ജില്ലാകോ-ഓഡിനേറ്റര്‍ പി സ്മിത അധ്യക്ഷത വഹിച്ചു. ചൈല്ഡ്ലൈന് ജില്ലാ കോ-ഓഡിനേറ്റര്‍ വിക്ടര്‍ ജോണ്സണ്, ചൈല്ഡ്ലൈന് അസിസ്റ്റന്‍ഡ് ഡയറക്ടര്‍ സി.കെ.ദിനേശന്, ചൈല്ഡ്ലൈന് സെന്റര്‍ കോ-ഓഡിനേറ്റര്‍ സ്റ്റെഫി തോമസ് എന്നിവര്‍ സംസാരിച്ചു. ചൈല്ഡ്ലൈന് സേവനങ്ങളെക്കുറിച്ച് ലക്ഷ്മണന് സി.എ, കുട്ടികളുടെ അവകാശങ്ങളെകുറിച്ച് വിക്ടര്‍ ജോണ്സണ്, ജുവനൈല്‍ ജസ്റ്റിസ് ആക്ട്-2015, കുട്ടികള്‍ക്കെതിരെയുളള ലൈംഗികാതിക്രമം തടയല്‍ പോക്സോ ആക്ട് – 2012 എന്നീ വിഷയങ്ങളില്‍ സി.കെ.ദിനേശന്, നിര്‍ബന്ധിത അടിമവേല നിരോധന നിയമത്തെക്കുറിച്ച് അമൃത മോഹന്‍ എന്നിവര്‍ ക്ലാസ്സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: