പത്തനംതിട്ട: തിരുവിതാംകൂര്‍ ഹിന്ദുധര്‍മ്മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ എഴുപതാമത് റാന്നി ഹിന്ദുമഹാസമ്മേളനം 21 മുതല്‍ 28 വരെ പമ്പാ മണല്‍പ്പുറത്ത് ശ്രീ ധര്‍മ്മശാസ്താ നഗറില്‍ നടക്കും. 21 ന് വൈകിട്ട് 5 ന് ഉദ്ഘാടന സമ്മേളനം കേശവാനന്ദ മഹാസരസ്വതി സ്വാമികള്‍ ഉദ്ഘാടനം ചെയ്യും. ആര്.രാമചന്ദ്രന്‍നായര്‍ ഐഎഎസ് അദ്ധ്യക്ഷതവഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യാതിഥിയായിരിക്കും. സ്വാമി വേദാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണവും തുറവൂര്‍ വിശ്വംഭരന് മുഖ്യപ്രഭാഷണവും നടത്തും. രാജു എബ്രഹാം എംഎല്‍എ, അഡ്വ.വി.ആര്.രാധാകൃഷ്ണന്, ടി.എന്‍.ഉപേന്ദ്രനാഥക്കുറുപ്പ്, ടി.സി.കുട്ടപ്പന്നായര്, പി.എന്‍.നീലകണ്ഠന് നമ്പൂതിരി, പി.എ.ബാലകൃഷ്ണപിള്ള തുടങ്ങിയവര്‍ പ്രസംഗിക്കും.
22ന് ഭഗവത്ഗീതാ സമ്മേളനം സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. അഡ്വ.പി.ആര്.ദേവദാസ് അദ്ധ്യക്ഷതവഹിക്കും. സ്വാമി ആത്മസ്വരൂപാനന്ദ മുഖ്യപ്രഭാഷണം നടത്തും. ടി.എന്‍.ചന്ദ്രശേഖരന്, പി.എന്‍.കുമാരന്, രവീന്ദ്രന്‍നായര്‍ മന്നത്ത്, കെ.ജെ.ഷാജി തുടങ്ങിയവര്‍ പ്രസംഗിക്കും. രാത്രി 7ന് ഡോ.എന്‍.ഗോപാലകൃഷ്ണന് പ്രഭാഷണം നടത്തും. 23 ന് വൈകിട്ട് 3.30ന് സ്വാമി സത്സ്വരൂപാനന്ദ സരസ്വതിയുടെ കാര്‍മ്മികത്വത്തില്‍ അഗ്നിഹോത്രം, 5ന് ആരോഗ്യപരിസ്ഥിതി സമ്മേളനം മന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അദ്ധ്യക്ഷതവഹിക്കും. ഡോ.ടി.വി.ഗംഗാധരന്, അഡ്വ.ജയവര്‍മ്മ, റെജി താഴമണ്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
24 ന് രാവിലെ 10ന് കൈലാസനാഥാനന്ദ തീര്‍ത്ഥപാദ സ്വാമികളുടെ പ്രഭാഷണം. 4 ന് തിരുവാതിരകളി, 5 ന് അയ്യപ്പ ധര്‍മ്മസമ്മേളനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോര്‍ഡംഗം അജയ് തറയില്‍ അദ്ധ്യക്ഷതവഹിക്കും. ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ മുഖ്യാതിഥിയായിരിക്കും. ഇന്റലിജന്‍സ് ഡിജിപി പി.വിജയന് ഐപിഎസിനെ ആദരിക്കും. പി.എന്‍.മാണിക്യന് ആചാരി, വി.കെ.രാജഗോപാല്‍, അഡ്വ.കെ.ഹരിദാസ്, എന്‍.ജി.രവീന്ദ്രന്, എന്നിവര്‍ ആശംസകളര്‍പ്പിക്കും. 7ന് ശബരിനാഥിന്റെ പ്രഭാഷണം. 25 ന് വൈകിട്ട് 5 ന് കവി.എസ്.രമേശന്‍നായര്‍ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. പാറത്തോട് വിജയന് അദ്ധ്യക്ഷതവഹിക്കും. ആലപ്പി രംഗനാഥ് മുഖ്യാതിഥിയായിരിക്കും. എം.സുകുമാരനാചാരി മുഖ്യപ്രഭാഷണം നടത്തും. കെ.പി.സോമന്, ബി.സുരേഷ്, കെ.കെ.ഭാസ്ക്കരന്‍നായര്‍, ശ്രീനി ശാസ്താംകോവില്‍ എന്നിവര്‍ പ്രസംഗിക്കും.
26 ന് വൈകിട്ട് 5 ന് ആചാര്യാനുസ്മരണ സമ്മേളനം ടി.വി.ബാബു ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ കെ.കൃഷ്ണന്‍കുട്ടി അദ്ധ്യക്ഷതവഹിക്കും. അക്കീരമണ്കാളിദാസഭട്ടതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തും. അഡ്വ.കെ.ആര്.സുരേന്ദ്രന്, കെ.പി.സുരേന്ദ്രന്, സി.എന്‍.ജയപ്രകാശ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും. വൈകിട്ട് 7ന് ആര്‍എസ്എസ് താലൂക്ക് സംഘചാലക് വി.പി.വിജയമോഹനന്റെ പ്രഭാഷണം.
27ന് വൈകിട്ട് 5 ന് വനിതാ സമ്മേളനം മന്ത്രി പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും. പി.ജി.ശശികല അദ്ധ്യക്ഷതവഹിക്കും. കെപിഎസ്ഇ ലളിത മുഖ്യാതിഥിയായിരിക്കും. കെ.പി.ശശികലടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും. അന്നപൂര്‍ണ്ണാദേവി, ചന്ദ്രലേഖ, ഗിരിജാമധു, ശാരിക തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും. വൈകിട്ട് 7 ന് ആര്.വി.ബാബുവിന്റെ പ്രഭാഷണം.
28 ന് രാവിലെ 11 ന് രവിവാര പാഠശാലാസമ്മേളനം ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി വി.ഹരികുമാര്‍ ഉദ്ഘാടനം ചെയ്യും. വി.ജി.രാമചന്ദ്രന് ഉണ്ണിത്താന് അദ്ധ്യക്ഷതവഹിക്കും. ടി.കെ.ഗോപാലകൃഷ്ണന്, പി.വി.അനോജ് കുമാര്‍, തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും. ഉച്ചയ്ക്ക് 1.30ന് സമൂഹസദ്യ, 2 ന് ഭക്തിഗാനസുധ, 3 ന് വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം, 3.30ന് സമാപന സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഡോ.പി.എന്‍.സുരേഷ് അദ്ധ്യക്ഷതവഹിക്കും. സുരേഷ് ഗോപി മുഖ്യാതിഥിയായിരിക്കും. ചിന്മുദ്രാ പുരസ്ക്കാരം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി സമ്മാനിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. കെ.വസന്തകുമാര്‍, ഇന്ദുലാല്‍, പി.എന്‍.നീലകണ്ഠന് നമ്പൂതിരി, പി.കെ.ഗോപകുമാര്‍, രാജേഷ് ആനമാടം എന്നിവര്‍ പ്രസംഗിക്കും. 6 ന് സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി നയിക്കുന്ന മഹാസര്വ്വൈശ്യര്യപൂജ എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: