കല്‍പ്പറ്റ : വയനാടിന്റെ വികസനങ്ങള്‍ വാഗ്ദാനങ്ങളിലൊതുക്കിയ മുഖ്യമന്ത്രിയും വികസനത്തെ സ്വകാര്യവത്ക്കരിക്കാന്‍ ശ്രമിക്കുന്ന എം.പി. ഷാനവാസും വയനാടന്‍ ജനതയോട് മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ച് വര്‍ഷകാലങ്ങളായി വയനാട്ടില്‍ ഉദ്ഘാടനകല്ലുകള് തട്ടി വഴി നടക്കാന്‍ കഴിയാത്ത സാഹചര്യമാണ് ജില്ലയില്‍ യുഡിഎഫ് നേതൃത്വം സ്വീകരിച്ചിട്ടുള്ളത്. വയനാടിന്റെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയും എംപിയും തയ്യാറാകണം. അതിനുപകരം വീണ്ടും ഉദ്ഘാടന മാമാങ്കങ്ങള്‍ നടത്തി ലക്ഷങ്ങള്‍ നഷ്ടപ്പെടുത്താന്‍ അനുവദിക്കില്ലെന്ന ലക്ഷ്യത്തോടെയാണ് ഭാരതീയ ജനതാപാര്‍ട്ടി മുഖ്യമന്ത്രിയെയും എംപിയെയും തടയുമെന്ന് പ്രഖ്യാപിച്ചത്.
ഉമ്മന്‍ചാണ്ടിയുടെ അവസാന ബജറ്റില്‍ വയനാടന്‍ ജനതക്ക് ആശിക്കാന്‍ ഓന്നും തന്നെയില്ല. കാര്‍ഷികമേഖലക്കും ആരോഗ്യമേഖലക്കും ആദിവാസി മേഖലക്കും ഒരു പാക്കേജും ബജറ്റിലില്ല. ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്ന ബജറ്റ് മാന്ത്രികജാലകക്കാരന്റെ വിദ്യയായെ ഇതിനെ കാണാന്‍ കഴിയൂ. മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞു വയനാടിന്റെ സ്വപനമായ മെഡിക്കല്‍ കോളേജിന്റെ പ്രഖ്യാപനം നടത്തിയിട്ട്. വയനാടന്‍ കാര്‍ഷികമേഖലയിലെ പ്രതിസന്ധി പരിഹരിക്കുമെന്ന് ഉറപ്പുനല്‍കിയിട്ടും കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലെത്തി നില്ക്കുന്നു. സ്വകാര്യമെഡിക്കല്‍ കോളേജിനെ സഹായിക്കുന്നതിനുവേണ്ടി വയനാടിനനുവദിച്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രവൃത്തി മന:പൂര്‍വം വൈകിപ്പിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. വയനാട് മെഡിക്കല്‍ കോളേജിന് കൊട്ടിഘോഷിച്ച് നടത്തിയ തറക്കലിടല്‍ പൊറാട്ട് നാടകമായിരുന്നു.
മുഖ്യമന്ത്രി വയനാടിന് മെഡിസിറ്റിയാണ് പ്രഖ്യാപിച്ചത്. മെഡിസിറ്റി പോയിട്ട് ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പോലും മെഡിക്കല്‍ കോളേജിന്വേണ്ടി തുടങ്ങിയില്ല. വയനാട് എംപിക്ക് പങ്കാളിത്തമുള്ള സ്വകാര്യമെഡിക്കല്കോളേജിനെ സഹായിക്കാനാണിത്.
പ്രതിഷേധ പരിപ്പാടി ജില്ലാപസിഡന്റ് സജി ശങ്കര്‍ ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറിപി.ജിആനന്ദ് കുമാര്‍, ഇ.പി.ശിവദാസന്‍, കെ.ശ്രീനിവാസന്, കെ.പി. മധു. കണ്ണന്‍കണിയാരം, അ ഖില് പ്രേം സി, പാലേരി രാമ ന്, രാധാസുരേഷ്, ഗംഗാധരന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ടി.എം.സുബീഷ്,ജി.കെ. മാധവന്, പി.വി.ന്യുട്ടന്‍, രജിത്ത്, അരവിന്ദന് തുടങ്ങിയവര്‍ പ്രതിഷേധ പ്രകടനത്തി ന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: