കോഴിക്കോട്: 2015 ജൂണ്‍ 29 ന് കോഴിക്കോട്ടെ പാളയത്തെ തെരുവില്‍ നിന്ന് തെരുവോരം മുരുകന്‍ ജീവിതത്തിലേക്ക് തിരിച്ചു വിളിച്ച മനോഹരന്‍ തന്റെ കുടുംബത്തിലേക്ക് മടങ്ങി. രോഗബാധിതനായി തെരുവില്‍ കഴിഞ്ഞിരുന്ന മനോഹരനെ മുരുകനാണ് കണ്ടെത്തി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ബന്ധുക്കളാരെന്നുപോലും മനസ്സിലാകാതെ മുരുകന്‍ ആദ്യം കുഴഞ്ഞെങ്കിലും മനോഹരന്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വന്ന സന്തോഷമായിരുന്നു അദ്ദേഹത്തിന്. അതിനിടയിലാണ് മനോഹരന്റെ ജ്യേഷ്ഠന്‍ കൊമ്മേരി സ്വദേശി പ്രകാശന്‍ മുരുകനെ തേടിയെത്തുന്നത്. മനോഹരനെ സ്വന്തം വീട്ടിലേക്ക് തിരിച്ചു കൊണ്ടുപോകാന്‍ പ്രകാശന്‍ തയ്യാറായതോടെ അനാഥത്വം അവസാനിക്കുകയായിരുന്നു. ഇന്നലെ കുതിരവട്ടം മാനസിക ആരോഗ്യകേന്ദ്രത്തില്‍ വെച്ചാണ് മനോഹരനെ പ്രകാശന്‍ ഏറ്റെടുത്തത്. രോഗം മാറിയിട്ടും ആരും കൊണ്ടുപോകാനില്ലാതെ, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുകയായിരുന്ന നാലു പേരെ എറണാകുളത്തെ സാമൂഹ്യനീതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന തെരുവോരം അഭയകേന്ദ്രത്തിലേക്ക് മുരുകന്‍ ഏറ്റെടുത്തു. നാല് അന്തേവാസികളേയും മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടേയും സൂപ്രണ്ടിന്റേയും സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ എന്‍.പ്രശാന്തും, സാമൂഹ്യപ്രവര്‍ത്തക കാഞ്ചനമാലയും ചേര്‍ന്ന് മുരുകനെ ഏല്‍പ്പിച്ചു. ഡി.എം.ഒ ആര്‍.എല്‍ സരിത, ഡെപ്യൂട്ടി കളക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, ജില്ലാ മാസ് മീഡിയ ഓഫിസര്‍ സുജ, ആര്‍.എം.ഒ അനിത, മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ.രാജേന്ദ്രന്‍, നഴ്‌സിങ് സൂപ്രï് സുധ, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ വിനീത, ഡോ.ശിവദാസന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
















