കല്‍പ്പറ്റ : ആദിവാസി വിഭാഗത്തെചൂഷണത്തിന് വിധേയരാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാകളക്ടര്‍ കേശവേന്ദ്രകുമാര്‍. പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമ നിവാരണനിയമബോധവല്ക്കരണത്തില് പട്ടികജാതി വികസനവകുപ്പ് നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ വിവിധ വിഭാഗങ്ങളിലായി 30ശതമാനം ആദിവാസികള്‍ താമസിക്കുകയും അവരില്‍ നിരവധി പേര് ദിനംപ്രതി അതിക്രമങ്ങള്‍ക്ക് വിധേയരാവുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ കണ്ടെത്തിയിട്ടുള്ളതായും കളക്ടര്‍ അഭിപ്രായപ്പെട്ടു. അതിക്രമങ്ങള്‍ക്കിരയാകുന്നവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങളും നിയമ സഹായങ്ങളും ഉറപ്പാക്കുന്നതോടൊപ്പം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് നിയമനടപടി സ്വീകരിക്കും. പഞ്ചായത്ത്തലത്തി ല്‍ നിയമബോധവല്ക്കരണപരിപാടികള് സംഘടിപ്പിക്കാനു ം കളക്ടര്‍ നിര്‍ദ്ദേശം നല്കി.
സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്നും പിന്തള്ളപ്പെട്ട ജനവിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ വളര്‍ച്ച ലക്ഷ്യമിട്ട് 1989ല്‍ നിലവില്‍ വന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു സെമിനാര്‍. പട്ടിക വിഭാഗങ്ങള്‍ക്കെതിരെയുള്ള പീഢനങ്ങളും അതിക്രമങ്ങളും വര്‍ദ്ധിക്കുന്നത് പരിഹരിക്കാന്‍ ഇത്തരം ജനവിഭാഗങ്ങളെ നിയമബോധവാന്മാരാക്കുകയും അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
അതിക്രമങ്ങളും പീഢനങ്ങളും നടത്തുന്നവര്‍ക്കെതിരെ നിയമപരമായി കഠിന ശിക്ഷയും സാമൂഹ്യമായ തിരിച്ചടികളും നല്‍കുന്നത് ഇതര സമൂഹം തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയ്ക്ക് മുന്‍ഗണന നല്‍കിയായിരുന്നു സെമിനാര്‍. നിയമ സഹായം വിനിയോഗിക്കുവാന്‍ ഓരോ വിഭാഗത്തെയും തയ്യാറാക്കുന്നതിന് കോളനികളില്‍ എസ്.ടി, എസ്.സി പ്രൊമോട്ടര്‍മാര്‍, സന്നദ്ധ സാമൂഹ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ ആനിമേറ്റര്‍മാര്‍, വിവിധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേന ബോധവല്‍ക്കരണ പരിപാടികള്‍ നടത്തണമെന്ന് സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാരില്‍ നിയമബോധം ഉയര്‍ത്തുന്നതിനും ശാക്തീകരണം സാദ്ധ്യമാക്കുന്നതിലൂടെ ഇത്തരം ജനവിഭാഗത്തിന് സ്വയ സംരക്ഷണവും സുരക്ഷിതത്വബോധവും ഉറപ്പാക്കുന്നു. പട്ടികജാതി വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പി.കൃഷ്ണകുമാര്‍ ക്ലാസ്സെടുത്തു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനിലതോമസ് അദ്ധ്യക്ഷയായ പരിപാടിയില്‍ വിദ്യാഭ്യാസ- ആരോഗ്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.ദേവകി, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സജേഷ്, ജില്ലാപഞ്ചായത്തംഗങ്ങളായ ഓമനടീച്ചര്‍, അഡ്വ. ഒ.ആര്.രഘു, പട്ടികജാതിവികസനഓഫീസര് പി.ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. വിവിധവകുപ്പ്തല ഉദ്യോഗസ്ഥര്‍, പോലീസ്, രാഷ്ട്രീയ, സാമൂഹ്യ, സംഘടനാപ്രതിനിധികള്‍, എസ്ടി, എസ്സി പ്രൊമോട്ടര്‍മാര്‍, കമ്മിറ്റഡ്സോഷ്യ ല്‍ വര്‍ക്കേഴ്സ് എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: