തിരുനെല്ലി : വിവാദമായ ആലത്തൂര്‍ എസ്റ്റേറ്റില്‍ വീണ്ടും മരം മുറിക്കന്‍ നീക്കം 2009 ലെ ജില്ലാ കളക്ടറുടെ ഉത്തരവ് മറികടന്നാണ് മരം മുറിക്കാന്‍ നീക്കം നടക്കുന്നത്. പരേതനായ ആസ്ട്രേലിയന്‍ പൗരന് എഡ്വിന് ജുബര്‍ട്ട് വാനിങ്കന്റെ അവകാശികളില്ലാത്ത കാട്ടിക്കുളം ആലത്തൂര്‍ എന്ന എസ്റ്റേറ്റിലെ 246.07 ഏക്കര്‍ ഭൂമിയില്‍ നിന്നാണ് മുന്നൂറോളം മരങ്ങള്‍ മുറിക്കാന്‍ നീക്കം നടക്കുന്നത്. വീഴാറായതും സുഷിരങ്ങളുളതും റോഡരികില്‍ ഭീഷണിയുള്ള മരങ്ങള്‍ മുറിക്കാന്‍ അനുമതി ലഭിച്ചതിന്റെ മറവിലാണ് അധികൃതരുടെ ഓത്താശയോടെയാണ് 2011 ല്‍ കോടികളുടെ മരങ്ങള്‍ മുറിച്ച് കടത്തിയത്.
2013 ല്‍ ലാന്റ് റവന്യു കമ്മീഷണര്‍ ആലത്തൂര്‍ എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ എസ്റ്റേറ്റ് ആന്റ് ഫോര്‍ ഫീച്ചര്‍ ആക്ട് പ്രകാരം അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാകളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അവകാശിയില്ലാത്ത കര്‍ണാടകയിലെ സായ്പിന്റെ തൊണ്ണൂറ് ഏക്കര്‍ ഭൂമിയും കര്‍ണാടക സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്.കാട്ടിക്കുളം ആലത്തൂര്‍ എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട് ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് പതിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകരായ ചേലൂര്‍ ബെന്നി, മുഹമ്മദ് ആലി എന്നിവര്‍ ചീഫ്സെക്രട്ടറിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് മരം മുറിക്കന്‍ നീക്കം നടക്കുന്നത്. അതേസമയം ആലത്തൂര്‍ എസ്റ്റേറ്റിലെ മരം മുറി ആവശ്യപ്പെട്ട് തൃശ്ശിലേരി വില്ലേജ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും മരംമുറിക്ക് അനുമതി നല്‍കരുതെന്ന് വില്ലേജ് ഒഫീസര്‍ രാകേഷ് തഹസില്‍ദാരെ അറിയിച്ചതായും രാകേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: