ചെറുകോല്‍പ്പുഴ: ഇന്നത്തെ വിദ്യാഭ്യാസ രീതി കുട്ടികളെ ഭാരത സംസ്ക്കാരത്തില്‍ നിന്ന് അകറ്റിക്കൊണ്ടിരിക്കുകയാണെന്ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദന. നൂറ്റിനാലാമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ ആചാര്യാനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി. ആചാര്യന്മാരുടെ ദര്‍ശനങ്ങള്‍ പഠിക്കാനും ചിന്തിക്കാനും നാം തയ്യാറാവണം. കര്‍മ്മത്തിന്റെ ഊര്‍ജ്ജത്തെ വര്‍ത്തമാന അന്തരീക്ഷത്തില്‍ ശരിയായ രീതിയില്‍ ഉപയോഗിക്കുവാനുള്ള കരുത്ത് നമ്മളില്‍ നിന്ന് ചോര്‍ന്നുപോയിരിക്കുന്നു. വിവിധ മേഖലകളില്‍ കാലത്തിന് അനുസൃതമായി ചിന്തിക്കാന്‍ നാം തയ്യാറാവണമെന്നും സ്വാമി പറഞ്ഞു. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം സെക്രട്ടറി സ്വാമി ഗരുഡ ഡ്വജാനന്ദ അദ്ധ്യക്ഷതവഹിച്ചു. ടി.കെ.എ നായര്‍, ഡോ.മുരളീ വല്ലഭന് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ശങ്കരനാരായണപിള്ള സ്വാഗതവും അഡ്വ.ജയവര്‍മ്മ നന്ദിയും പറഞ്ഞു.
ഹിന്ദുമത പരിഷത്ത് ഏഴാംദിവസമായ ഇന്ന് രാവിലെ 6ന് അയ്യപ്പസഹസ്രനാമജപം, 8ന് മതപാഠശാല, ബാലഗോകുലം വിദ്യാര്‍ത്ഥികളുടെ പരിപാടികള്‍, ഉച്ചയ്ക്ക് 12.30ന് അന്നദാനം, 1ന് ഭക്തിഗാനസുധ, വൈകിട്ട് 3 ന് നടക്കുന്ന വനിതാ സമ്മേളനം കേന്ദ്ര സാമൂഹ്യക്ഷേമ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും. തിരുവല്ല അമൃതാനന്ദമയീമഠാധിപതി ബ്രഹ്മചാരിണി ഭവ്യാമൃത ചൈതന്യ അദ്ധ്യക്ഷതവഹിക്കും. വനിതാ കമ്മീഷന് അംഗം ഡോ.ജെ.പ്രമീളാദേവി, ഗീതാകുമാരി, ഡോ.ഇന്ദിരാരാജന്‍, അന്നപൂര്‍ണ്ണാദേവി എന്നിവര്‍ പ്രഭാഷണം നടത്തും. വൈകിട്ട് 7ന് ബാലഗോകുലം സംസ്ഥാന സമിതിയംഗം എന്‍.ഹരീന്ദ്രന്‍മാസ്റ്റര്‍, സന്യാസസഭ ജനറല്‍ സെക്രട്ടറി സ്വാമി പ്രഭാകരാനന്ദ സരസ്വതി എന്നിവര്‍ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: