ചെറുകോല്‍പ്പുഴ: ഹിന്ദുവിന്റെ കാര്യങ്ങള്‍ ഹിന്ദുവിശ്വാസികള്‍ തീരുമാനിക്കുന്ന രീതിയില്‍ സ്വയം സംരക്ഷിക്കാനും പരിപാലിക്കാനുമുള്ള അവകാശം ഹൈന്ദവ സമൂഹം വീണ്ടെടുക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍. നൂറ്റിനാലാമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ നാലാം ദിവസം പ്രഭാഷണം നടത്തുകയായിരുന്നു ടീച്ചര്‍. അസഹിഷ്ണുതമൂലം സാധാരണക്കാരായ മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗത്തിലെ ഒരംഗംപോലും ഭാരതത്തില്‍ നിന്നും അഭയാര്‍ത്ഥികളായി പോയിട്ടില്ല. ശ്രീകൃഷ്ണനേയും ശ്രീരാമനേയും അചാരങ്ങളേയുംകോടതി കയറ്റുന്ന കാലമാണ് ഇത്. ആചാര്യന്മാര് ആക്രമിക്കപ്പെടുന്നു. ഇതിനൊക്കെ പരിഹാരം ഉണ്ടാകണം. ശബരിമലയില്‍ സ്ത്രകള്‍ക്ക് ദര്‍ശന സൗകര്യം ലഭ്യമാക്കണമെന്ന് ഹൈന്ദവ സംഘടനകളോ ഹൈന്ദവ വനിതാസമാജങ്ങളോ വിശ്വാസികളോ ആവശ്യപ്പെട്ടിട്ടില്ല. ഒരു പറ്റം സനാതന വിരുദ്ധരാണ് വിവാദത്തിന് പിന്നില്‍. ആചാരത്തിന്റെ വൈവിധ്യമാണ് സനാതന ധര്‍മ്മത്തിന്റെ കാതല്‍. വൈവിധ്യങ്ങള്‍ തകര്‍ത്താല്‍ സനാതന മതം തന്നെ ഇല്ലാതാകും. സനാതന മതത്തില്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിരവധിയാണ്. ഇതിനെ കോടതി കയറ്റാനാണ് ഒരു വിഭാഗം ആളുകള്‍ ശ്രമിച്ചത്. ഇതിലൂടെ ആചാര്യന്മാരും, കോടതി കയറേണ്ടുന്ന സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്. ഇതംഗീകരിക്കാന്‍ ആകുന്നതല്ല. സനാതന ധര്‍മ്മത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിചെന്ന് യുവാക്കള്‍ നവീകരണത്തിനായി കൂടുതല്‍ പ്രവര്‍ത്തിക്കേണ്ട കാലമാണിത്.
വൈദേശിക ഭരണാധികാരികള്‍ കാണിച്ച മര്യാദകള്‍പോലും ഇന്നത്തെ അധികാരികള്‍ കാണിക്കുന്നില്ല. ഗോവധവും ആത്മഹത്യകളും മതത്തിന്റേയും ജാതിയുടേയും അടിസ്ഥാനത്തില്‍ ആഘോഷങ്ങളാക്കുന്നു. ഗോവധ നിരോധനത്തിലൂടെ കാര്‍ഷിക സമ്പത്ത് വ്യവസ്ഥ നിലനിര്‍ത്തുന്നു എന്നത് വിസമരിക്കുന്നു. പൊരുതാന്‍ വേണ്ട യവ്വനം തളരുകയല്ല വേണ്ടത്. കേരളത്തില്‍ ഹൈന്ദവ നവോത്ഥാനത്തിന് ഈ കാലയളവില്‍ വേണ്ട ഉണര്‍വ്വ് പകരാന്‍ കഴിയുന്ന കൂട്ടായമയാണ് ഹിന്ദുമത പരിഷത്തെന്നും ടീച്ചര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: