മേപ്പാടി: ഡിഎം വിംസ് മെഡിക്കല്‍ കോളേജിലെ 2014 എംബിബിഎസ് ബാച്ചില്‍ ഉന്നതവിജയം നേടിയവര്‍ക്ക് നസീറ നഗറില്‍ നടന്ന ചടങ്ങില്‍ സ്വര്‍ണമെഡലുകള്‍ സമ്മാനിച്ചു. ഇതേ ചടങ്ങില്‍ ഡിഎം വിംസ് നഴ്സിംഗ് കോളേജിലെ 2015 ബിഎസ്സി നഴ്സിംഗ് ബാച്ചിന്റെ ‘ലാംപ് ലൈറ്റിംഗ് ഡിഎം വിംസ് മെഡിക്കല്‍ കോളേജിലെ 2014 എംബിബിഎസ് ബാച്ചില്‍ ഉന്നതവിജയം നേടിയവര്‍ക്ക് സ്വര്‍ണമെഡലുകള്‍ സമ്മാനിക്കുന്ന ചടങ്ങ് കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസിലെ മെഡിസിന് വിഭാഗം ഡീന്‍ ഡോ. കെ. മോഹനന് ഉദ്ഘാടനം ചെയ്യുന്നു.
സെറിമണി’യും നടന്നു.
വിദ്യാര്‍ത്ഥികളുടെ അക്കാദമിക് കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അവരെ അഭിനന്ദിക്കുന്നതിനുമായി ഗ്രൂപ്പ് ചെയര്മാന് ഡോ. ആസാദ് മൂപ്പന് ഏര്‍പ്പെടുത്തിയതാണ് ചെയര്‍മാന്‍സ് ഗോള്‍ഡ് മെഡലുകള്‍. അനാട്ടമിയില്‍ 163 മാര്‍ക്ക് നേടിയ എസ്. കൃഷ്ണപ്രിയ, ഫിസിയോളജിയില്‍ 161 മാര്‍ക്ക് നേടിയ ദീപക് എസ്. നായര്‍, ബയോകെമിസ്ട്രിയില്‍ 163 മാര്‍ക്കുകള്‍ നേടിയ എ.കെ. ഹസ്ന ജാസ്മിന്, ആകെ 471 മാര്‍ക്ക് നേടി ഓവറോള്‍ ടോപ്പറായ ഉമുള് ഫബീന മംഗളദാനെ എന്നിവര്‍ക്ക് 2014 എംബിബിഎസ് ബാച്ചിലെ സ്വര്‍ണമെഡലുകള്‍ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസിലെ മെഡിസിന് വിഭാഗം ഡീന്‍ ഡോ. കെ. മോഹനന് സമ്മാനിച്ചു. മലബാര്‍ മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പല്‍ ഡോ. അക്ബര്‍ ഷെരീഫ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
ഡിഎം വിംസ് നഴ്സിംഗ് കോളേജിലെ രണ്ടാമത് ബിഎസ്സി നഴ്സിംഗ് ബാച്ചിലെ 60 വിദ്യാര്‍ത്ഥികളാണ് നഴ്സിംഗ് പഠനത്തിനായുള്ള സത്യപ്രതിജ്ഞ ചെയ്തത്. ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിലെ പിഎച്ച്ഡി നഴ്സിംഗിനായുള്ള നോഡല്‍ ഓഫീസര്‍ ഡോ. റെഡ്ഡമ്മ രാജു ലാംപ് ലൈറ്റിംഗ് സെറിമണിക്ക് തുടക്കം കുറിച്ചു. നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ ക്ലിനിക്കല്‍ പഠനം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഈ സെറിമണി സംഘടിപ്പിക്കുന്നത്. ഡിഎം വിംസ് നഴ്സിംഗ് കോളേജിലെ പ്രിന്‍സിപ്പല്‍ മേരി സജി ഡാനിയേല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
പരമ്പരാഗതമായി പൊതുജനാരോഗ്യരംഗത്തും ലോകോത്തര നിലവാരത്തിലുള്ള ഡോക്ടര്‍മാരേയും മെഡിക്കല്‍ പ്രഫഷണലുകളേയും വളര്‍ത്തിയെടുക്കുന്നതിലും കേരളം മുന്‍പന്തിയിലാണെന്ന് ഡോ.ആസാദ് മൂപ്പന് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ മികച്ച വിജയം നേടിയതു വഴി രാജ്യത്തെ പത്ത് മികച്ച മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായി ഡിഎം വിംസ് മെഡിക്കല്‍ കോളേജ് ഉയര്‍ന്നുവരണമെന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിന് അധികം കാത്തിരിക്കേണ്ടി വരില്ലെന്ന് അദ്ദേഹം പറഞ്ഞു. അവാര്‍ഡുകള്‍ നേടിയ എല്ലാവരേയും അദ്ദേഹം അഭിനന്ദിക്കുകയും ഡിഎം വിംസ് നഴ്സിംഗ് കോളേജിലെ പുതിയ നഴ്സിംഗ് ബാച്ചിലെ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുകയും ചെയ്തു.
ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ മാത്രം രണ്ട് ദശലക്ഷം നഴ്സുമാരുടെ കുറവുണ്ടെന്നാണ് കാണിക്കുന്നത്. ആരോഗ്യസേവനരംഗത്ത് രൂപപ്പെടുത്താന്‍ ഓരോ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കും കഴിയുമെന്ന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഡോ. ആസാദ് മൂപ്പന് പറഞ്ഞു.
കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസിലെ മെഡിസില്‍ വിഭാഗം ഡീന്‍ ഡോ. കെ. മോഹനന് പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു. ആരോഗ്യരംഗത്തെ കേരളമാതൃക ആഗോളതലത്തില്‍ ഇന്ന് പ്രശസ്തമാണെന്നും നമ്മുടെ വിജയനിരക്ക് സ്കാന്ഡിനേവിയന് രാജ്യങ്ങളുമായാണ് പലപ്പോഴും താരതമ്യപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ കണക്കുകളനുസരിച്ച് ആരോഗ്യസേവനരംഗത്തെ ഇന്ത്യയിലെ പ്രധാനകേന്ദ്രമായി കേരളത്തിന് വളരാന്‍ സാധിക്കും. ഡിഎം വിംസ് മെഡിക്കല്‍ കോളേജ് പോലെ ഏറെ പ്രതീക്ഷകളുള്ള മെഡിക്കല്‍ കോളേജുകള്‍ പുറത്തുനിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കണമെന്നും അവരെ ആരോഗ്യസേവന രംഗത്തെ മാതൃകയുടെ അംബാസിഡര്‍മാരാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
നഴ്സിനെ ആശ്രയിച്ചു കഴിയുന്ന രോഗികള്‍ക്ക് പരമാവധി സുരക്ഷിതമായ ശുശ്രൂഷ നല്‍കുക എന്നതാണ് നഴ്സിംഗിന്റെ പരമമായ ലക്ഷ്യമെന്ന് ലാംപ് ലൈറ്റിഗ് സെറിമണിക്ക് നേതൃത്വം നല്കിയ ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിലെ പിഎച്ച്ഡി നഴ്സിംഗ് നോഡല്‍ ഓഫീസര്‍ ഡോ. റെഡ്ഡമ്മ രാജു പറഞ്ഞു. ശ്രേഷ്ഠവും നിസ്വാര്‍ത്ഥവുമായ സേവനമേഖലയാണിതെന്ന് ഡോ. റെഡ്ഡമ്മ ചൂണ്ടിക്കാട്ടി.
ഡിഎം ഹെല്‍ത്ത്കെയര്‍ കേരള ക്ലസ്റ്റര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ഹരീഷ് പിള്ള, ഉപദേശകസമിതി ചെയര്മാന് ഡോ. കാര്‍ത്തികേയ വര്‍മ്മ, ഡീന്‍ ഡോ. സി. ശേഷ്ഗിരി, വൈസ് ഡീന്‍ ഡോ. രവീന്ദ്രന്, എക്സിക്യൂട്ടീവ് ട്രസ്റ്റി ഡോ. ഹംസ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: